യേശു ക്രിസ്തുവിന്റെ ശിശ്രൂഷകൾ എന്ന പേരിൽ ലോകത്തിന്റെ വിശേഷം പഠിപ്പിക്കുന്ന കാലഘട്ടത്തിന്റെ മക്കളെ നാം തിരിച്ചറിയണം. എല്ലാത്തിലും നന്മ കാണുന്ന വഴികൾ, നല്ല കുടുംബ ജീവിതത്തിനുള്ള മാർഗങ്ങൾ എന്നിവയൊക്കെ ധ്യാന ശിശ്രൂഷ എന്ന രീതിയിൽ പഠിപ്പിക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ അവർ ചെയ്യുന്നത് മനുഷ്യ ബുദ്ധിക്ക് പ്രാധാന്യം കൊടുക്കുകയും, ദൈവാശ്രയത്തിന് പ്രാധാന്യം കുറക്കുകയും ചയ്യുക എന്നതാണ്. കുടുംബ ജീവിതം മനുഷ്യൻറ് പത്തു ടിപ്സുകൾ കൊണ്ടല്ല ക്രിസ്തു ശിഷ്യൻ പരിഹരിക്കുക. മറിച്ച് യേശു ക്രിസ്തു ദൈവ പുത്രനാണെന്നും എന്റെ എല്ലാ ദുരിതങ്ങൾക്കും പരിഹാരമാണ് അവന്റെ കുരിശുമരണം എന്നും വിശ്വസിക്കുമ്പോൾ എന്റെ ജീവിതത്തിലും ദൈവാത്മാവിന്റെ ഇടപെടൽ എനിക്ക് മനസിലായി തുടങ്ങും. "കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്‍െറ കുടുംബവും രക്ഷപ്രാപിക്കും."
(അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31) എന്ന വചനത്തിന്റെ ശക്തിയും ഇതാണ്. മുക്കുവരായി വർഷങ്ങളുടെ പ്രവർത്തന പരിചയം ഉണ്ടായിരുന്ന പത്രോസും കൂട്ടുകാരും, കൊടുങ്കാറ്റിനെ നീരിടേണ്ടതെങ്ങനെ എന്ന തങ്ങളുടെ ടിപ്സുകൾ മുഴുവൻ മാനുഷികമായ രീതികളിൽ പരീക്ഷിച്ചിട്ട് പരാജയപ്പെട്ടപ്പോളാണ്, ദൈവം തങ്ങളുടെ കൂടെയുണ്ടല്ലോ എന്ന കാര്യം ഓർത്തത്. ആ തിരിച്ചറിവിന്റെ വെളിച്ചത്തിൽ യേശുവിനെ വിളിച്ചുനർത്തിയ അവരോട് അല്പവിശ്വസികളെ എന്നായിരുന്നു യേശുവിന്റെ പ്രതികരണം. ഏതൊരു പ്രശ്നത്തെയും ദൈവശക്തിയിൽ ആശ്രയിച്ചു നേരിടുകയാണ്, മാനുഷിക ശക്തിയിൽ ആശ്രയിച്ചിട്ടു ദൈവശക്തിയെ വിളിക്കുന്നതിനെ ക്കൾ ഉത്തമം. അപ്പോൾ മാത്രമേ നമ്മുടെ വിജയത്തിൽ ദൈവ മഹത്വം ഉണ്ടാവുകയുള്ളൂ... ദൈവത്തിലൂടെയാണ് നാം ആത്മീയതയിൽ വളരേണ്ടത്. അപ്രകാരം തന്നെയാണ് നമ്മുടെ ഭൗതിക മേഖലയും ക്രമപ്പെടേണ്ടത്. കാരണം ലോകത്തെ നേരിടുക എന്നുള്ളത് മനുഷ്യന് അസാധ്യമാണ് എന്നാൽ ദൈവത്തിലൂടെ എല്ലാം സാധ്യമാണ്. യേശു അവരുടെ നേരേ നോക്കി പറഞ്ഞു: മനുഷ്യന് ഇത് അസാധ്യമാണ്; ദൈവത്തിന് അങ്ങനെയല്ല. അവിടുത്തേക്ക് എല്ലാം സാധിക്കും. (മര്‍ക്കോസ് 10 : 27)
ഏതൊരു പ്രബോധനങ്ങളെയും പഠനങ്ങളെയും നാം തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ടത്, ഈ അടിസ്ഥാനത്തിലായിരിക്കണം.
"ദൈവത്തിന്‍െറ ആത്മാ വിനെ നിങ്ങള്‍ക്ക് ഇങ്ങനെ തിരിച്ചറിയാം: യേശുക്രിസ്തു ശരീരം ധരിച്ചുവന്നു എന്ന് ഏറ്റുപറയുന്ന ആത്മാവു ദൈവത്തില്‍ നിന്നാണ്.
യേശുവിനെ ഏറ്റുപറയാത്ത ആത്മാവ് ദൈവത്തില്‍ നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള അന്തിക്രിസ്തുവിന്‍െറ ആത്മാവാണ് അത്. ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുണ്ട്." (1 യോഹന്നാന് 4 : 2-3). ഓതിരിയേറെ നല്ല കാര്യങ്ങളും നന്മയും പിടിപ്പിച്ചു ദൈവാശ്രയ ബോധത്തെ കുറച്ചു കൊണ്ടു വരുന്ന എല്ലാ പ്രബോധനങ്ങളെയും ഈ വചനത്തിന്റെ വെളിച്ചത്തിൽ നോക്കിക്കാണണം. കാരണം നമ്മെ വില കൊടുത്തു വാങ്ങിയ നാഥനെ വിലകുറക്കുന്ന വാക്കുകളിൽ കരുത്തലുള്ളവരായിരിക്കണം. ഇസ്രായേല്‍ ജനങ്ങള്‍ക്കിടയില്‍ വ്യാജ പ്രവാചകന്മാരുണ്ടായിരുന്നു. അതുപോലെ, തങ്ങളുടെമേല്‍ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്കള്‍ നിങ്ങളുടെയിടയിലും ഉണ്ടാകും. അവര്‍ വിനാശ കരമായ അഭിപ്രായങ്ങള്‍ രഹസ്യത്തില്‍ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയുംചെയ്യും.
(2 പത്രോസ് 2 : 1)