Home | Articles | 

Lijo Peter
Posted On: 21/09/18 13:38
കേരളത്തിലെ കരിസ്മാറ്റിക് ശുശ്രൂഷകന്മാരുടെ ശ്രദ്ധയ്ക്ക്...

 

ലോകത്തുള്ള മലയാളി കത്തോലിക്കാ വിശ്വാസികളെ രണ്ടു തട്ടിലാക്കി തമ്മിൽ തല്ലി ക്കാൻ ബിഷപ്പ്‍ കേസിനായി എന്നുള്ള യാഥാർഥ്യം എല്ലാവരും അംഗീകരിക്കണം. ഇത് അത്ര നിസ്സാരമായ കാര്യമായിരുന്നില്ല എന്ന് മനസ്സിലാക്കുകയും വേണം. വിശുദ്ധിയിൽ ജീവിക്കുകയും സുവിശേഷം പറയുകയും ചയ്തു നടന്ന അത്മായ സുഹൃത്തുക്കൾ പോലും സഭ മക്കൾ ഇടറിക്കപ്പെടുമെന്നും സഭ തകരുമെന്നും വിചാരിച്ചു ഈ വിഷയത്തിൽ ബിഷപ്പിനു ഒപ്പം നിൽക്കുകയും കന്യാസ്ത്രീകൾ സഭയെ തകർക്കാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞു പരത്തുകയും ചെയ്തു. ഒരാഴ്ചകൊണ്ട് നിരീശ്വര വാദികൾ സഭ സ്നേഹികളും, മറ്റു കുറെ ആൾക്കാർ ഫ്രീമേസൺ ആയി മുദ്ര കുത്തട്പ്പെടുകയും ചെയ്ത അത്ഭുത കാഴ്ച ലോകം കണ്ടു. അതെന്തുമാകട്ടെ ....... സത്യമെന്താണെങ്കിലും ഇന്ത്യയിലെ തന്നെ ഏറ്റവും വരുമാനമുള്ള ഒരു രൂപതയിലെ ഒരു ബിഷപ് ആണ് കുറ്റാരോപിതർ എന്നിരിക്കെ കന്യാസ്ത്രീക് നീതി കിട്ടില്ല എന്ന് പൊതു സമൂഹത്ത്തിനും ഇരയെന്നു പറയപ്പെടുന്ന ആൾക്കും മനസ്സിലായതുകൊണ്ടു അവരുടെ സഹപ്രവർത്തകർ തെരുവിലേക്കിറങ്ങി. അതിൽ ഒരു പരിധി വരെ അവർ വിജയിക്കുകയും ചെയ്തു. എന്നിരുന്നാലും അതിന്റെ ഗുണങ്ങളും ദോഷങ്ങളും പറയാൻ ഞാൻ ആളല്ല. ഇവിടെ കത്തോലിക്കാ സഭ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നു എന്ന് ഓരോ അംഗത്തിനും അറിവുള്ള കാര്യമാണ്. പക്ഷെ പത്തൊൻപതാം നൂറ്റാണ്ടോടു കൂടി സഭയിൽ അധികാരികളിൽ നിന്ന് പല തരത്തിലുള്ള വിശ്വാസ ത്യാഗം നടക്കുന്നത് ഒരു പരസ്യമായ രഹസ്യമാണ്. പരിശുദ്ധ അമ്മ പല കാലങ്ങളിലായി പലർക്കും കൊടുത്ത് വെളിപാടുകളും സന്ദേശങ്ങളും അത് ശരി വെക്കുകയും ചെയ്യുന്നു. എന്തൊക്കെ സംഭവിച്ചാലും സഭ പിതാക്കന്മാരുടെ പഠനങ്ങളും, തിരുവചനവും, കൂദാശകളുമായി വിശുദ്ധ ജീവിതം നയിക്കുന്ന പരിശുദ്ധത്മാവിനാൽ നയിക്കപ്പെടുന്ന ഒരു ആത്മീയ കൂട്ടായ്മ യേശുവിന്റെ രണ്ടാം ആഗമനം വരെ ഒരു നഗര കവാടത്തിനു പിടി കൊടുക്കാതെ ഭൂമിയിൽ ഉണ്ടാകുക തന്നെ ചെയ്യും..... സത്യത്തിനു സാക്ഷ്യം വഹിക്കാൻ പറഞ്ഞ യേശു ക്രിസ്തുവിന്റെ ആത്മാവിനെ ഉപയോഗിച്ച് ശുശ്രൂഷ ചെയ്യുന്ന അത്മായൻമാരും വൈദീകരും, വിശ്വാസികൾ ഇടറിക്കപ്പെടും എന്ന കരണത്താൽ അല്ലെങ്കിൽ സഭ സംവിധാനം തകർക്കപ്പെടും എന്നുള്ള കാരണത്തൽ ആധികാരികമായി വചന പ്രഘോഷണ വേദികളിൽ പൊടിപ്പും തൊങ്ങലും വച്ച് കന്യാസ്ത്രീകൾക്കെതിരെ സംസാരിച്ചു. പല കാരണ ങ്ങളും നിരത്തി .... അവരെ സപ്പോർട്ട് ചെയ്ത എല്ലാവരെയും പാപികൾ, കുറ്റക്കാർ സഭയെ തകർക്കാൻ കൂട് നിൽക്കുന്നവർ എന്ന് പരസ്യ വിചാരണ നടത്തി. കടബാദ്ധ്യ്ത മാറാൻ വിവാഹം നടക്കാൻ രോഗം മാറാൻ വേണ്ടി സഭ സ്‌നേഹി ആകുകയും, ഇവരെല്ലാം പരിശുദ്ധാത്മാവ് നിറഞ്ഞവരാണ്, ഇവരുടെ സംഭാഷണം തൊണ്ട തൊടാതെ വിഷുങ്ങുകയും ചെയ്ത ധ്യാനം കൂടിയവർ നാളെ ഒന്നും നടക്കാതെ വരികയും അവർ പറഞ്ഞതെങ്ങാനും തെറ്റായിരുന്നു തെളിയപ്പെടുകയും ചെയ്താൽ അവരെല്ലാം ഇവരുടെയും, സഭ എന്ന പേരിനോടും വിരോധമുള്ളവരായി മാറും എന്നുള്ളത് വാസ്തവമാണ്. സമൂഹമാദ്യമങ്ങളും മറ്റു മാധ്യമങ്ങളും പരസ്പരം ശക്തി തെളിയിക്കാൻ നടക്കുന്ന ഈ കാലത്ത് ഇന്നല്ലെങ്കിൽ നാളെ സത്യങ്ങൾ മനുഷ്യർക്ക്‌ മനസ്സിലാകുക തന്നെ ചെയ്യും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തൊണ്ട കീറി ഓരോരുത്തരെ കുറ്റപ്പെടുത്തുന്ന വചന ശുശ്രൂഷകർ ശ്രദ്ധിക്കുക, പരിശുദ്ധാത്മാവീനാൽ സംസാരിക്കുന്നു എന്ന് പറഞ്ഞു ആരെയെങ്കിലും കുറ്റം വീധിച്ചാൽ പിനീട് സത്യം ജനം അറിഞ്ഞാൽ നിങ്ങളെ പിന്നെ മറ്റൊരു യൂദാസായി ജനം എണ്ണി തുടങ്ങും. കൂടാതെ നിങ്ങലെ അനുകരിക്കുന്ന ഒട്ടനവധി മക്കൾ ഇടറിക്കപ്പെടും. നിങ്ങൾ ഇതുവരെ പറഞ്ഞ ആഹ്വാനം ചെയ്ത കാര്യങ്ങളെല്ലാം കള്ളങ്ങൾ ആണെന്ന് പറഞ്ഞു ജനം നിങ്ങളെയും പരിശുദ്ധാത്മാവിന്റെയും വെറുക്കും...... മറ്റൊരു വിശ്വാസ ത്യാഗത്തിന്റെ മലപ്പടക്കത്തിന് നിങ്ങൾ തീ കൊളുത്തും.... കാരിസം ഉപയോഗിച്ചുള്ള കേരളത്തിലെ ശുശ്രൂഷകൾക്കു അതോടെ മങ്ങും..... ജോൺ ഈഴറേട്ടു



Article URL:







Quick Links

ദൈവാത്മാവിനെ തിരിച്ചറിയുക...

യേശു ക്രിസ്തുവിന്റെ ശിശ്രൂഷകൾ എന്ന പേരിൽ ലോകത്തിന്റെ വിശേഷം പഠിപ്പിക്കുന്ന കാലഘട്ടത്തിന്റെ മക്കളെ നാം തിരിച്ചറിയണം. എല്ലാത്തിലും നന്മ കാണുന്ന വഴികൾ, നല്ല കുടുംബ ജീവിതത്തിനുള്ള മാർഗങ്ങൾ എന്നിവയൊക്... Continue reading




കേരള സഭയിലെ അംഗങ്ങൾ വിശ്വാസ ത്യാഗത്തിന്റെ പാതയിൽ? ഈ അടുത്ത കാലത്ത് കേരള സഭയിൽ ഉണ്ടായ പല പ്രശ്നങ്ങളും വിശ്വാസികളുടെ തീഷ്ണത കുറയാൻ കാരണമായി എന്നു നമുക്കറിയാം. പക്ഷെ അതെല്ലാം തന്നെ ഭൗതീകതയുമായി ബന്ധപ... Continue reading




ഐതിഹാസികമായ വിജയത്തിനു ശേഷം സി. അനുപമ സ്വന്തം പിതാവിനൊപ്പം.... ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്ന ചിത്രം ആ പിതാവും ആ മകളും സ്വീകരിച്ച ശക്തമായ നിലപാടാണ് ഈ കേസ്. മഠത്തിന്റെ മതിൽക്കെട്ടിനുള്ളിലെ ഇരുട... Continue reading




ഈ ദിവസങ്ങളിൽ സഭ മക്കളോടുള്ള അമിതമായ സ്നേഹം നിമിത്തമാണോ, അല്ലെങ്കിൽ ധ്യാനഗുരുവിനോടുള്ള അസൂയ നിമിത്തമോ അല്ലെങ്കിൽ ലോകത്തോടുള്ള അമിതമായ ഭ്രമം കൊണ്ടാണോ എന്നറിയില്ല, ഒരു വൈദീകൻ ധ്യാന ഗുരുവിനെ പരിഹസിച്ചുക... Continue reading


കത്തോലിക്കാ സഭ തകരില്ല...

യേശു ക്രിസ്തുവിന്റെ കുരിശുമരണത്തിനു ശേഷം യോഹന്നാനേയും ഓടിഒളിച്ച മറ്റു അപ്പസ്തോലൻ മാരെയും ഒരുമിച്ചു കൂട്ടി പരിശുദ്ധ അമ്മയുടെ നേതൃതത്തിലുണ്ടായ ആ കൂട്ടായ്‌മയിൽ ആണ് ആദിമ സഭയുടെ ആരംഭം എന്നു പറയാം. പിന്നീട... Continue reading