യേശു ക്രിസ്തുവിന്റെ കുരിശുമരണത്തിനു ശേഷം യോഹന്നാനേയും ഓടിഒളിച്ച മറ്റു അപ്പസ്തോലൻ മാരെയും ഒരുമിച്ചു കൂട്ടി പരിശുദ്ധ അമ്മയുടെ നേതൃതത്തിലുണ്ടായ ആ കൂട്ടായ്‌മയിൽ ആണ് ആദിമ സഭയുടെ ആരംഭം എന്നു പറയാം. പിന്നീട് അവർ പന്തക്കൂസ്‌തയോടെ പരിശുദ്ധാത്മാവിനാൽ ശക്തി പ്രാപിച്ച് നായിക്കപ്പെട്ടു. യേശുക്രിസ്തു വാഗ്ദാനം ചെയ്ത നിത്യ സഹായകാനായ പരിശുദ്ധാത്മാവിനെ സ്വീകരിച്ച്, തന്റെ ബലിയിലൂടെടെ അവൻ നൽകുന്ന തിരു ശരീരരെക്തം യോഗ്യതയോടെ സ്വീകരിച്ച്, അവന്റെ മൗതിക ശരീരത്തോട് ചേർന്നു നിൽക്കുന്നവരാണ് യഥാർത്ത സഭാ വിശ്വാസികൾ. ഇതാണ് സഭയെങ്കിൽ, നാം പണിതുയർത്തിയ ഒരു പള്ളി തകർന്നു വീണാലോ, ഒരു സ്കൂളോ ആസ്പത്രിയോ പൂട്ടിപ്പോയാലോ, സഭാതികരികളിലൊരാൾ മരണ പെട്ടാലോ, പുറത്തുപോയാലോ, മറ്റാരെങ്കിലും ഇടറിക്കപ്പെട്ടാലോ സഭ തകർന്നു എന്നു നമുക്ക് എങ്ങനെ പറയാനാകും. മറിച്ച് കത്തോലിക്കാ സഭ തന്നെ പഠിപ്പിക്കുന്ന അവസാന നാളുകളിലെ വിശ്വാസത്യാഗത്തെ നാം കണ്ടു തുടങ്ങിയാൽ, (ക്രിസ്തുവിന്റെ രണ്ടാം വരവിനു മുൻപു സഭ ഒരന്തിമ പരീക്ഷയിലൂടെ കടന്നു പോകേണ്ടതുണ്ട് അത് പല വിശ്വാസികളുടെയും വിശ്വാസത്തെ പിടിച്ചു കുലുക്കും CCC 675) ആ ഘട്ടത്തിൽ ക്രിസ്തുവിന്റെ മൗതിക ശരീരത്തോട് എക്കാലവും ചേർന്നു നിൽക്കുവാനാണ് നാം ശ്രമിക്കേണ്ടത്. അവസാന നാളുകളിലെ സഭയെ തന്റെ അവശിഷ്ട സഭ എന്നാണ് പരിശുദ്ധ അമ്മ തന്റെ വെളിപാടുകളിൽ വിശേഷിപ്പിക്കുന്നത്.
മാമോദീസ സ്വീകരിക്കുന്നത് കൊണ്ടു മാത്രം നാം യർഥാര്ത സഭാമക്കൾ ആകുന്നില്ല. മറിച്ച് മാമ്മോദീസായിലൂടെ ക്രിസ്തുവിനോട് കൂടെ നാം പാപത്തിൽ മരിച്ച് ,അവൻ മഹത്വത്തിൽ ഉയർത്തതു പോലെ നമ്മളും പുതിയ ജീവിതം നയിക്കുമ്പോളാണ് നമ്മൾ യഥാർഥ സഭാമക്കൾ എന്നു വിളിക്കപ്പെടുന്നത്. നാം ഇനി പാപത്തിന് അടിമപ്പെടാതിരിക്കത്തക്കവിധം പാപപൂര്‍ണമായ ശരീരത്തെ നശിപ്പിക്കാന്‍വേണ്ടി നമ്മിലെ പഴയ മനുഷ്യന്‍ അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നുവെന്നു നമുക്കറിയാമല്ലോ. (റോമാ 6 : 6). അതുപോലെ, നിങ്ങളും പാപത്തെ സംബന്‌ധിച്ചിടത്തോളം മരിച്ചവരാണെന്നും യേശുക്രിസ്‌തുവില്‍ ദൈവത്തിനുവേണ്ടി ജീവിക്കുന്നവരാണെന്നും അറിഞ്ഞുകൊള്ളുവിന്‍. അതുകൊണ്ട്, ജഡമോഹങ്ങള്‍ നിങ്ങളെ കീഴ്‌പ്പെടുത്താന്‍ തക്കവിധം പാപം നിങ്ങളുടെ മര്‍ത്യശരീരത്തില്‍ ഭരണം നടത്താതിരിക്കട്ടെ. (റോമാ 6 : 11-12). ഇപ്രകാരമല്ലേ നമ്മൾ സഭാമക്കൾ എന്നു അഭിമാനിക്കേണ്ടത്?
സഭയെ തേജോവധം ചെയ്യാൻ ഞാൻ സമ്മതിക്കില്ല എന്നു പറയുമ്പോളും, ഞാൻ എന്റെ സഭയെ സംരക്ഷിക്കും എന്നു ഊറ്റം കൊള്ളുമ്പോളും, മനസ്സിലാക്കേണ്ട ഒരു സത്യം എന്നത്. പാപത്തിൽ മുങ്ങിക്കുളിക്കുന്ന ക്രൈസ്തവ നാമധാരികളുടെ ശക്തിയാലല്ല നാം സഭ പാടുത്തുയർത്തേണ്ടത്. അങ്ങനെ ഉള്ളവരുടെ സാന്നിദ്യത്താൽ അല്ല സഭയിൽ ദൈവത്തിനു മഹത്വം ഉണ്ടാവുന്നത്. ആ അപ്പക്കഷണം സ്വീകരിച്ച ഉടനെ അവന്‍ പുറത്തു പോയി. അപ്പോള്‍ രാത്രിയായിരുന്നു. അവന്‍ പുറത്തു പോയിക്കഴിഞ്ഞപ്പോള്‍ യേശു പറഞ്ഞു: ഇപ്പോള്‍ മനുഷ്യപുത്രന്‍ മഹത്വപ്പെട്ടിരിക്കുന്നു. അവനില്‍ ദൈവവും മഹത്വപ്പെട്ടിരിക്കുന്നു. (യോഹന്നാന്‍ 13 : 30-31) അങ്ങനെ ഉള്ളവർ പുറത്തു പോകുമ്പോളാണ് സഭയിൽ ദൈവമഹത്വം ഉണ്ടാവുന്നത്. ആദിമ സഭയായിരുന്ന പരിശുദാത്മാവ് നിറഞ്ഞ വിശ്വാസ സമൂഹത്തെ വഞ്ചിക്കാൻ ശ്രമിച്ച അനനിയാസും സഫിറയും ആദ്യത്തെ മാർപ്പാപ്പയുടെ ശാസനയിൽ മരിച്ചു വീണു. അതായിരുന്നു ആദിമ സഭയിലെ തീക്ഷ്ണത. അധമവികാരങ്ങൾക്ക് അടിമപ്പെട്ടവനെ പിശാചിന് വിട്ടുകൊടുക്കുവാനും അപ്രകാരമുള്ള പീഡകളിലൂടെ അവന്റെ ആത്മാവ് രക്ഷയിലെത്തും എന്നും വചനം പഠിപ്പിക്കുന്നു. ആ മനുഷ്യനെ അവന്‍െറ അധമവികാരങ്ങള്‍ ഇല്ലായ്‌മ ചെയ്യേണ്ടതിന് പിശാചിന് ഏല്‍പിച്ചുകൊടുക്കണം. അങ്ങനെ അവന്‍െറ ആത്‌മാവ് കര്‍ത്താവായ യേശുവിന്‍െറ ദിനത്തില്‍ രക്‌ഷപ്രാപിക്കട്ടെ. (1 കോറിന്തോസ് 5 : 5). അങ്ങനെയെങ്കിൽ ഒരോ അനിഷ്ട സംഭങ്ങളിലും സഭ തകർക്കാൻ പോകുന്നു എന്നു കരഞ്ഞു കൊണ്ട് മാനുഷികമായ സംഘടിത ശക്തിയാകാണാണോ നാം ശ്രമിക്കേണ്ടത്?
പത്രോസ് വിശ്വസികളോടുള്ള തന്റെ ആദ്യ പ്രസംഗത്തിൽ പറയുന്നത് കർത്താവിന്റെ രണ്ടാം വരവിനെപ്പറ്റിയാണ്. കര്‍ത്താവിന്‍െറ മഹനീയവും പ്രകാശപൂര്‍ണവുമായ ദിനം വരുന്നതിനുമുമ്പ് സൂര്യന്‍ അന്‌ധകാരമായും ചന്‌ദ്രന്‍ രക്‌തമായും മാറും. കര്‍ത്താവിന്‍െറ നാമം വിളിച്ചപേക്‌ഷിക്കുന്നവര്‍ രക്‌ഷപ്രാപിക്കും. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 20-21). ഓരോ സഭാഗങ്ങളുടെയും യഥാർഥ ലക്ഷ്യം എന്നത് അവന്റെ വരവിൽ ഒരുക്കമുള്ളവരായി കാണപ്പെടുകയും അങ്ങനെ നിത്യ ജീവൻ നേടുക എന്നുള്ളതുമാണ്. രണ്ടായിരം വർഷങ്ങൾക്കു ശേഷവും ഇതാണ് സഭയിൽ പ്രഘോഷിക്കപ്പെടേണ്ടതും. കാലത്തിന്റെ അടയാളങ്ങൾ കാണുമ്പോൾ അവ മനസിലാക്കി കൂടുതൽ ഒരുങ്ങുകയും അവസാനം വരെ സഹിച്ചു നിൽക്കാൻ പ്രാർത്ഥിക്കുകയും ചെയ്യാനാണ് യേശു പഠിപ്പിച്ചത്. അല്ലാതെ യുഗന്ത്യമോ, അവസാന കാലഘട്ടത്തിലെ അടയാളങ്ങളോ പ്രാർത്ഥിച്ചു മാറ്റാവുന്നതല്ല മറിച്ചു ക്രിസ്തുവിന്റെ കുരിശുമരണം പോലെ സത്യവും അവയെല്ലാം പൂർത്തിയാക്കപ്പെടേണ്ടതും ആണ്.