Home | Articles | 

Lijo Peter
Posted On: 23/09/18 09:18

 

കേരള സഭയിലെ അംഗങ്ങൾ വിശ്വാസ ത്യാഗത്തിന്റെ പാതയിൽ? ഈ അടുത്ത കാലത്ത് കേരള സഭയിൽ ഉണ്ടായ പല പ്രശ്നങ്ങളും വിശ്വാസികളുടെ തീഷ്ണത കുറയാൻ കാരണമായി എന്നു നമുക്കറിയാം. പക്ഷെ അതെല്ലാം തന്നെ ഭൗതീകതയുമായി ബന്ധപ്പെട്ടതായിരുന്നു എന്നു നിരീക്ഷിച്ചാൽ മനസ്സിലാകും. ജനം രണ്ടു തട്ടായി തിരിഞ്ഞു പരസ്പരം പോർവിളികൾ നടത്തിയതും ചാനൽ ചർച്ചകൾ നടത്തിയതും നാം കണ്ടു. സഭയിക്കുള്ളിൽ സംഭവിച്ചതായതുകൊണ്ട് പൊതു സമൂഹത്തിൽ നിന്നു ചില പരാമർശങ്ങൾ ഉണ്ടായതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. രണ്ടു വർഷക്കാലമായി നടന്നു വരുന്ന മെത്രാനും ഒരു മഠവും തമ്മിലുള്ള പ്രശ്‌നം അധികാരികൾക്ക് പരാതികൊടുത്തിട്ടു ഒരു ഗുണവും ഉണ്ടായില്ല എന്നു മാത്രമല്ല ഭീഷണിയും ഉപദ്രവും കൂടി വരികയും ചെയ്തു എന്ന് പരതിക്കാരിയും അവരെ പിന്തുണക്കുന്നവരും പറയുന്നു. ഇവിടെ രണ്ടു കൂട്ടരുടെയും വാദങ്ങൾ കേട്ടു തക്കതായ സഭ നിയമങ്ങൾ പാലിച്ചു നടപടി എടുക്കേണ്ടത് തന്നെയായിരുന്നു, എന്തുകൊണ്ടോ സഭയിലെ അധികാരികൾ അതിൽ പരാജയപ്പെട്ടു. പരാതികാരിയുടെ വാദങ്ങൾ ശരിയാണെങ്കിലും തെറ്റാണെങ്കിലും പരാതി കൊടുത്ത് കഴിഞ്ഞതിനു ശേഷം, അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു വിധ നടപടികളും ഉണ്ടായില്ലെങ്കിൽ പിന്നെ അവിടെ തുടരാൻ സാധിക്കില്ല എന്നത് ഒരു യാഥാർഥ്യം മാത്രം. മറ്റൊരു വശത്ത് നിന്നു ചിന്തിച്ചാൽ പരാതിക്കാർ പറയുന്നത് സത്യമാണെങ്കിൽ , മാനസിക പീഡനം, കുറ്റബോധം, ശാരീരിക പീഡനം.... അങ്ങനെ ജീവിതം ദുസ്സഹമാകും. വാസ്തവം എന്താണെങ്കിലും, പിന്നീട് നടന്നത് കേരളത്തിലെ ചില ആത്മീയ ഗുരുക്കന്മാർ തിന്മയെ മൂടിവെക്കേണ്ട നിയമപരമായി മുന്നോട്ടു പോകുക എന്ന നിലപാടെടുക്കാൻ പരാതിക്കാരിയോടു ഉപദേശിച്ചു. കേസു കൊടുത്ത്തോടെ അകത്തു നിന്നും പുറത്ത് നിന്നും ശത്രുക്കൾ പെരുകി.... വലിയ രീതിയിലുള്ള ആക്രമണത്തിൽ തകർന്ന ആ മനുഷ്യ ജീവിയെ സഹായിക്കാൻ സഹ പ്രവർത്തകർ മുന്നോട്ടു വന്നു. പിന്നെ അവർക്ക് മുൻപിൽ ഉണ്ടായിരുന്ന ഒരേ ഒരു പോംവഴി ജന ശ്രദ്ധ ആകർഷിച്ചു സത്യ സന്ധമായി കേസ് അന്വേഷിപ്പിക്കുക എന്നു മാത്രമായിരുന്നു. അവരുടെ അവസ്‌ഥ മനസിലാക്കിയ പൊതു സമൂഹത്തിൽ നിന്നുള്ള ജനം അവരെ സഹായിക്കാൻ മുന്നോട്ടു വന്നു. നാനാ തുറയിൽ ഉള്ള ജനത്തിന്റെ ഇടയിൽ വിശ്വാസികൾ, അവിശ്വാസികൾ, സഭയെ നശിപ്പിക്കാൻ നടക്കുന്നവർ, സഭയോട് വിരോധമുള്ളവർ ഉണ്ടായിരുന്നു. അവർക്കെല്ലാം വ്യത്യസ്ത അജണ്ടകൾ ഉണ്ടായിരുന്നു എന്നത് മറ്റൊരു കാര്യം ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം. സത്യങ്ങൾ അറിയാവുന്ന അധികാരികൾ മൗനം പാലിച്ചത് ജനത്തെ തമ്മിൽ തല്ലിക്കാൻ കാരണമായി. ഇതുപോലെയുള്ള കാര്യങ്ങളിൽ സത്യം അന്വേഷിച്ചറിയനും വ്യക്തമായി ജനത്തെ അറിയിക്കുവാനും ഉത്തരവാദപ്പെട്ടവർ പരാജയപ്പെട്ടതോടെ ദൈവ ജനം ആശയപരമായി രണ്ടു തട്ടിൽ.... വ്യക്തമായി ജനം വിഭജിക്കപ്പെട്ടു... കൂട്ടുകാരായിരുന്നവർ സോഷ്യൽ മീഡിയയിൽ പരസ്പരം ചെളിവാരി എറിഞ്ഞു. കുറേപ്പേർ സത്യത്തിനു സാക്ഷ്യം വഹിച്ചേക്കാം എന്നോർത്തു പീഡനത്തിന്റെ എല്ലാവശങ്ങളും ചിന്തിച്ചു തർക്കിച്ചു... ചാനൽ ചർച്ചകൾ മാന്യതയുടെ എല്ല അതിരുകളും ഭേദിച്ചു. സഭയിലെ പലരുടെയും വീഴ്ച സമൂഹ മാധ്യമങ്ങളിൽ പിച്ചിച്ചീന്തപ്പെട്ടു. സഭയെ ഭായ്‌തീകമായും ആത്മീയമായും സ്നേഹിക്കുന്നവർ കന്യാ സ്ത്രീകൾ കാരണമാണ് ഈ ഗതി ഉണ്ടായതെന്ന് പറഞ്ഞു അവരെ ചീത്തവിളികൾ തുടങ്ങി.... പരിശുദ്ധാത്മാവിനെ വിളിച്ചു വരുത്തുന്നു എന്നു അവകാശപ്പെടുന്ന വചന പ്രഘോഷകർ വചന വേദിയിൽ അവരെ കുറ്റവാളികൾ ആയി മുദ്ര കുത്തി. വൈദീകർ തുടങ്ങി ആത്മായർ വരെ മരിയ ഗോരേത്തിയുടെ കഥകൾ പറഞ്ഞു തുടങ്ങി. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കു മരണം വരിക്കാമായിരുന്നു എന്നതാണ് ഇവരുടെ വാദം. ഒന്നും മനസിലാകാത്ത സാധാരണ വിശ്വാസികൾ പലരെയും സംശയിച്ചു തുടങ്ങി... സത്യവും നുണയും കൂട്ടിക്കുഴച്ചു അവതരിക്കപ്പെടുന്ന ചാനൽ ചർച്ചകൾ കണ്ടവർ എല്ലാം കണക്കാണ് എന്നു ചിന്തിച്ചു തുടങ്ങി.... ആരെയും കുറ്റപ്പെടുത്താൻ ആവില്ല എന്നു പറയാം ... മറ്റുള്ളവരെ വിധിക്കരുത് എന്നൊക്കെ പറയാം. പക്ഷെ വിശ്വാസികളുടെ വിശ്വാസത്തെ തകർക്കാൻ ... ആത്മീയ കൂട്ടായ്മകൾ ഭിന്നിക്കാൻ... എല്ലായിടത്തും തർക്കങ്ങളും തെറിവിളികളും ഉയർത്താൻ ഈ വിഷയം കാരണമായി. ഇതുപോലെയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സഭയിലെ അധികാരികളിൽ നിന്നു ഇതുപോലെ സംഭവിച്ചാൽ തമ്മിൽ തല്ലുന്ന ഒരു ജനമായി വിശ്വാസി സമൂഹം മാറും.... .. യഥാർഥ വിശ്വാസത്തിൽ നിന്നു വ്യതിചലിക്കപ്പെടുന്നതിനെ വിശ്വാസത്യാഗം എന്നാണല്ലോ വചനം പറയുന്നത്.... സഭാധികരികളിൽ ആരൊക്കെയോ ഇങ്ങനെയൊക്കെ സംഭവിക്കാൻ ആഗ്രഹിക്കുന്നു എന്ന് തോന്നിപ്പോകുന്നു. സഭയെന്നാൽ ഒരു ആത്മീയ കൂട്ടായ്മയാണ് എന്നു മനസ്സിലാക്കുകയും ആത്മാവിന്റെ രക്ഷക്കായി, കൂദാശകൾ, തിരുവചനം, അപ്പസ്തോലന്മാരുടെ പ്രബോധങ്ങൾ, സഭ പണ്ഡിതന്മാരുടെ പഠനങ്ങൾ എന്നിവയോട് ചേർന്നു നിൽക്കണമെന്ന് വിശ്വാസി മനസ്സിലാക്കുകയും ചെയ്തില്ലെങ്കി യേശുവിന്റെ എന്നോ നടക്കാൻ പോകുന്ന രണ്ടാമത്തെ അഗമനത്തിന് മുന്നോടിയായുള്ള വിശ്വാസത്യാഗത്തിൽ വീണുപോകും എന്ന മുന്നറിയിപ്പോടെ നിർത്തുന്നു. Lijo peter



Article URL:







Quick Links

ദൈവാത്മാവിനെ തിരിച്ചറിയുക...

യേശു ക്രിസ്തുവിന്റെ ശിശ്രൂഷകൾ എന്ന പേരിൽ ലോകത്തിന്റെ വിശേഷം പഠിപ്പിക്കുന്ന കാലഘട്ടത്തിന്റെ മക്കളെ നാം തിരിച്ചറിയണം. എല്ലാത്തിലും നന്മ കാണുന്ന വഴികൾ, നല്ല കുടുംബ ജീവിതത്തിനുള്ള മാർഗങ്ങൾ എന്നിവയൊക്... Continue reading




ഐതിഹാസികമായ വിജയത്തിനു ശേഷം സി. അനുപമ സ്വന്തം പിതാവിനൊപ്പം.... ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്ന ചിത്രം ആ പിതാവും ആ മകളും സ്വീകരിച്ച ശക്തമായ നിലപാടാണ് ഈ കേസ്. മഠത്തിന്റെ മതിൽക്കെട്ടിനുള്ളിലെ ഇരുട... Continue reading


കേരളത്തിലെ കരിസ്മാറ്റിക് ശുശ്രൂഷകന്മാരുടെ ശ്രദ്ധയ്ക്ക്...

ലോകത്തുള്ള മലയാളി കത്തോലിക്കാ വിശ്വാസികളെ രണ്ടു തട്ടിലാക്കി തമ്മിൽ തല്ലി ക്കാൻ ബിഷപ്പ്‍ കേസിനായി എന്നുള്ള യാഥാർഥ്യം എല്ലാവരും അംഗീകരിക്കണം. ഇത് അത്ര നിസ്സാരമായ കാര്യമായിരുന്നില്ല എന്ന് മനസ്സിലാക്കു... Continue reading




ഈ ദിവസങ്ങളിൽ സഭ മക്കളോടുള്ള അമിതമായ സ്നേഹം നിമിത്തമാണോ, അല്ലെങ്കിൽ ധ്യാനഗുരുവിനോടുള്ള അസൂയ നിമിത്തമോ അല്ലെങ്കിൽ ലോകത്തോടുള്ള അമിതമായ ഭ്രമം കൊണ്ടാണോ എന്നറിയില്ല, ഒരു വൈദീകൻ ധ്യാന ഗുരുവിനെ പരിഹസിച്ചുക... Continue reading


കത്തോലിക്കാ സഭ തകരില്ല...

യേശു ക്രിസ്തുവിന്റെ കുരിശുമരണത്തിനു ശേഷം യോഹന്നാനേയും ഓടിഒളിച്ച മറ്റു അപ്പസ്തോലൻ മാരെയും ഒരുമിച്ചു കൂട്ടി പരിശുദ്ധ അമ്മയുടെ നേതൃതത്തിലുണ്ടായ ആ കൂട്ടായ്‌മയിൽ ആണ് ആദിമ സഭയുടെ ആരംഭം എന്നു പറയാം. പിന്നീട... Continue reading