ഒരു നിരീശ്വരവാദിയുടെ കഥ
ജീവിതത്തിൽ പലപ്പോഴും ദൈവശക്തിയെ മനസ്സിലാക്കുകയും അത്ഭുതങ്ങൾക്കും അടയാളങ്ങൾക്കും സാക്ഷിയാകുകയും ചെയത ഒരു മനുക്ഷ്യനെ സംബധിച്ചിടത്തോളം നിരീശ്വരവാദം ഒരു വേദനാജനകമായ ഒരു കാര്യമാണ്. ജീവിതത്തിൽ ദൈവാനുഭവങ്ങളിലൂടെ ദൈവത്തെ കണ്ടുമുട്ടി ദൈവഭക്തനായ ഒരുവനെ സംബന്ധിച്ചിടത്തോളം മനുക്ഷ്യന്റെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്നവനായ ഒരു ദൈവം അവന്റെ വിളിപ്പുറത്തൊണ്ട്. പലപ്പോഴും ഒരു നിരീശ്വരവാദിയുടെ ദൈവമില്ല എന്ന് സ്ഥാപിക്കാനുള്ള ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാനും ഒരു ദൈവവിശ്വാസിക്ക് സാധിക്കാറില്ല. കാരണം ദൈവമാണ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതെങ്കിൽ ഒരു സൃഷ്ടി മാത്രമായാ മനുക്ഷ്യന് ദൈവത്തെ പൂർണമായി മനസിലാക്കാൻ സാധിക്കുമെന്ന് കരുതാനും വയ്യ.
I
പക്ഷെ ദൈവമില്ല എന്ന് തെളിയുക്കുന്നതിനേക്കാൾ എളുപ്പമാണ് ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നത്. അങ്ങനെ വിശ്വസിക്കുന്നവർക്ക് പലപ്പോഴും ഞാനും ഒരു മതത്തിൽ അംഗമാണെന്നവകാശപ്പെടാൻ മാത്രമേ സാധിക്കാറൊള്ളു. പലപ്പോഴും അങ്ങനെയുള്ളവരുടെ ജീവിതത്തിൽ ദൈവീകമായ ഓരു ശാന്തിയോ സമാധാനമോ അല്ലെങ്കിൽ ഒരു ദൈവാനുഭവമോ കണ്ടെന്നും വരികയില്ല. ഇങ്ങനെയുള്ളവർക്കു നിയമങ്ങളും ചട്ടങ്ങളും ഇപ്പോഴും ബുദ്ധിമുട്ടാളവാക്കുന്ന കാര്യങ്ങളും ആണ്.
മുകളിൽ സൂചിപ്പിട്ടുള്ള രണ്ടു ഗണത്തിലും പെടുന്ന മനുക്ഷ്യർ (നിരീശ്വര വാദിയും അല്പവിശ്വാസിയും) ദൈവത്തെ തേടാൻ തുടങ്ങുന്നത് കാര്യങ്ങൾ അവന്റെ കയ്യിൽ നിൽക്കുന്നില്ല എന്ന് വരുമ്പോഴാണ്. ദൈവത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും പറയുമ്പോൾ നമ്മളിൽ പലരും ചിന്തിക്കുന്ന ഒരു കാര്യം മനുക്ഷ്യൻ ചന്ദ്രനിൽ ഇറങ്ങി ഇനി ചൊവ്വയിൽ പോകുന്ന കാലം അധികം അകലെയുമല്ല. അപ്പോഴാണോ ഒരു ദൈവ വിശ്വാസത്തെക്കുറിച്ചു പറയുക എന്ന്. പ്രകാശത്തിന്റെ പ്രവേഗത്തിൽ ഒരു മനുക്ഷ്യായുസ്സു മുഴുവൻ സഞ്ചരിച്ചാലും പ്രപഞ്ചത്തിന്റെ എവിടെയും എത്തിച്ചേരാൻ പോകുന്നില്ല ശാസ്ത്രത്തിനു തന്നെ മനസിലായ കാര്യമാണ്. അതുകൊണ്ടു ശാസ്ത്രത്തിന്റെ വളർച്ച കൊണ്ട് ദൈവവമില്ല എന്ന് പറഞ്ഞാൽ അത് വെറുതെ ആണെന്ന് സമ്മതിക്കേണ്ടി വരും. ഓരോ ദിവസത്തെ പത്രത്താളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും കടന്നു പോയാൽ ശാസ്ത്രത്തിന്റെ വളർച്ച കൊണ്ട് ആല്മഹത്യകളോ കൊലപാതകങ്ങളോ മറ്റു നിയമവിരുദ്ധമായ കാര്യങ്ങൾക്കോ യാതൊരു കുറവുമില്ല മറിച്ച് കൂടി വരുന്നതായും മനസിലാക്കാൻ സാധിക്കും.
ലോകത്തിനു യേശു ക്രിസ്തു വഴിയായി നൽകപ്പെട്ട ഒരു ഗ്രന്ഥാമായ ബൈബിളിലെ പുതിയ നിയമത്തിലൂടെ കടന്നു പോയാൽ ഭൂമിയിൽ മാനുഷയ്നായി പിറന്ന ഒരു ദൈവപുത്രനെക്കുറിച്ചു പറയുന്നു. നമ്മൾ എങ്ങനെയാണു ഇത് ഒരു സത്യമായ കാര്യമാണെന്ന് മനസിലാക്കുന്നത്? ആരൊക്കെയോ എഴുതിവച്ച കുറെ കാര്യങ്ങൾ യഥാർത്ഥത്തിൽ സത്യമാണോ ചുമ്മാ സമയം നഷ്ടമാകുമോ എന്ന ചോദ്യം സ്വഭാവികം തന്നെയാണ്. ഞാൻ വായിച്ച ബൈബിളിൽ, എനിക്ക് മനസിലായ കാര്യങ്ങളിലൊന്ന് ദൈവമുണ്ട് ദൈവമുണ്ട് എന്ന് കാണുമടച്ചു വിശ്വസിക്കണ്ട ഒരു ദൈവത്തെക്കുറിച്ചല്ല ബൈബിളിൽ പരാമർശിക്കുന്നത്. അവന്റെ നാമത്തിൽ പ്രാർത്ഥിച്ചാൽ മനസ്സിൽ ഉരുവിട്ട് തുടങ്ങിയാൽ തന്നെ തേടിയെത്തുന്ന, അവന്റെ പ്രശ്നങ്ങൾക്ക് പരിഹാരം തരുന്ന ഒരു ദൈവത്തെക്കുറിച്ചാണ്. അത്ഭുതങ്ങളും അടയാളങ്ങളും വചനസ്ഥിരീകരണത്തിനായി സംഭവിക്കുന്നത് കാണാൻ അവസരം തരുന്ന ഒരു ദൈവത്തെകുറിച്ചാണ്.
എന്താണ് ഈ ലോക ജീവിതത്തിന്റെ അർഥം എന്ന് ഓരോ മനുക്ഷ്യനും മനസിലാക്കികൊടുക്കുന്ന, അല്ലെങ്കിൽ എങ്ങനെയാണു നല്ലവനായി സന്തോഷത്തോടെ ഈ ഭൂമിയിൽ ജീവിക്കാൻ സാധിക്കുമെന്ന് പറഞ്ഞു തരുന്ന ഒരു ദൈവത്തെക്കുറിച്ചു ബൈബിളിലെ പുതിയ നിയമം നമ്മോടു പറയുന്നു. ആത്മാവിലും സത്യത്തിലുമാണ് ദൈവത്തെ ആരാധിക്കേണ്ടതെന്നു പഠിപ്പിച്ച മനുക്ഷ്യനായി പിറന്ന ദൈവപുത്രൻ തന്റെ വചനങ്ങൾ എല്ലാം വിശ്വാസയോഗ്യമെന്നു അടയാളങ്ങളിലൂടെ ഇപ്പോഴും സ്ഥിരീകരിക്കുന്നു.
മനസ്സിൽ ആരുമറിയാതെ ഒരാളും കേക്കാതെ ഒരു പ്രവൃത്തിയിലും മാറ്റം വരുത്താതെ യേശു നാമം ഉരുവിട്ട് തുടങ്ങിയപ്പോൾ എന്റെ ജീവിതത്തിൽ ദൈവം ഓരോ ദിവസവും ഇടപെടുന്നതു ഞാൻ കണ്ടു. യേശു ക്രിസ്തു എല്ലാ വിശ്വാസികൾക്കും തരുമെന്ന് വാഗ്ദാനം ചെയ്ത പരിശുദ്ധല്മവിന്റെ പ്രവർത്തനങ്ങൾ കേരളത്തിലെ പല പ്രാർത്ഥിക്കുന്ന വ്യക്തികളിൽ നിന്നും നേരിട്ടനുഭവിക്കാൻ എനിക്ക് സാധിച്ചു. വർഷങ്ങൾ കഴിഞ്ഞു സംഭവിക്കുന്ന പ്രവചനങ്ങൾ സാംഭവിക്കുന്നത് ഞാൻ കണ്ടു. ഇതിലൊരു തട്ടിപ്പോ മറ്റെന്തെങ്കിലും ഉണ്ടെന്നു പറയുന്നവർ എന്താണെന്നറിയാതെ വെറുതെ പറയുന്നതാണെന്നു എനിക്ക് നിസംശയം പറയാം.
ഒരു നിരീശ്വരവാദിയും, ജന്മം കൊണ്ട് മാത്രം ക്രിസ്തിയാനീയുമായിരുന്ന ഞാൻ പള്ളിയിൽ പോകുന്നതും പ്രാര്ഥിക്കുന്നതുമെല്ലാം വെറും തട്ടിപ്പാണ് എന്ന് കരുതിയ കുറെ വര്ഷങ്ങൾ ഉണ്ടായിരുന്നു. ആ കാലഘട്ടത്തിൽ പ്രാര്ഥിക്കുന്നവർ എല്ലാം പാപികൾ ആണെന്നും അവർക്കൊന്നും ബൈബിളിൽ പറയുന്നതുപോലെ ജീവിക്കാൻ പറ്റുന്നില്ലെന്നും കണ്ടു പിടിച്ച ഞാൻ ഒത്തിരി സന്തോഷിച്ചിരുന്നു. പള്ളിയിൽ പോകുന്നവർ നന്നായി ജീവിക്കാത്തതു കൊണ്ട് എന്തിനാണ് ഇതിന്റെയൊക്കെ ആവശ്യമെന്നു പലപ്പോഴും ചിന്തിച്ചിരുന്നു.
പോസിറ്റീവ് തിങ്കിങ്ങിലും കഠിനാധ്വാനത്തിലും സ്വന്തം മനസാക്ഷിയിലും ആശ്രയിച്ചിരുന്ന ഞാൻ, ജീവിതത്തിൽ എത്ര നോക്കിയിട്ടും നന്നാകാത്ത ബിസിനസും കൂടിക്കൂടി വന്നു കൊണ്ടിരുന്ന കടബാധ്യതകളും നിര്ത്താനാവാത്ത വിധം ഉള്ള മദ്യപാന ശീലവും മൂലം ജീവിച്ച് മതിയായി എന്ന ഒരു അവസ്ഥയിൽ എത്തിചേർന്നു. പക്ഷെ കുടുംബോത്തോടുള്ള സ്നേഹം മൂലം മരിക്കാനാവില്ല എന്ന തിരിച്ചറിവിൽ ഞാൻ തീർത്തും നിസ്സഹായനായി. ആരൊക്കെയോ പറഞ്ഞിട്ടുള്ളതും കെട്ടിട്ടുള്ളതുമായ ദൈവത്തിൽ ഒന്ന് ആശ്രയിച്ചാലോ എന്ന ഒരു ഐഡിയ തോന്നിയപ്പോൾ ആരും അറിയാതെ മനസ്സിൽ യേശുവേ രക്ഷിക്കണമേ എന്ന് ഓർത്തു തുടങ്ങി. കുറച്ചു നാൾ കഴിഞ്ഞപ്പോൾ ദൈവാനുഭവം ഉള്ള പരിശുദ്ധ്‌ത്മാവിന്റെ പ്രവർത്തനങ്ങൾ അറിഞ്ഞ, വരങ്ങൾ ഉള്ള പലരെയും പരിചയപ്പെടാനും അവരോടൊപ്പം പ്രാര്ഥിക്കാനും യേശു ക്രിസ്തു ഇടയാക്കി. അന്നുമുതൽ ദൈവം ഓരോ ദിവസവും ജീവിതത്തിൽ ഇടപെടുന്നതും ദൈവാത്മാവ് നയിക്കുന്നതും കാണാൻ സാധിച്ചു.
സ്വന്തം കഴിവിൽ നല്ലവനായി നിത്യ ജീവിതത്തിൽ പ്രവേശിക്കാനാകില്ല യേശുവിനോട് ചേർന്ന് നിന്നാൽ അതിനൊരു പാടും ഇല്ല എന്ന ബോധ്യം പിന്നെയും എന്നെ സന്തോഷവാനാക്കി.
പല വ്യക്തികളും നല്ലവനായാൽ മാത്രമേ ദൈവം പ്രാർത്ഥന കേൾക്കുകയോള്ളൂ എന്ന് വിചാരിച്ചു പ്രാര്ഥിക്കാതെയും ദൈവസഹായം യാചിക്കാതെയും സ്വന്തം പ്രശ്നത്തിൽ മുങ്ങി ജീവിക്കുന്നു. മനുക്ഷ്യനായി പിറന്ന ദൈവപുത്രന് പറയുന്നു എന്നെ വിളിച്ചാൽ നിന്റെ ദുരിതങ്ങളിൽ നിന്നും പാപത്തിൽ നിന്നും മോചിപ്പിക്കാം നിനക്ക് എന്റെ ദാനമായ ദൈവാത്മാവിനെ തരാം. യേശു എല്ലാ മനുക്ഷ്യർക്കും വേണ്ടി ഭൂമിയിൽ പിറന്നവനാണ്. ജാതിയോ മതമോ ഒന്നും അവന്റെ മുൻപിൽ ഇല്ല. ഇത് വായിക്കുന്ന നീ സന്തോഷവും സമാധാനവും അനുഭവിക്കുന്നില്ലായെങ്കിൽ മനസ്സിൽ വിളിച്ചു തുടങ്ങിക്കോ യേശുവേ യേശുവേ .... പ്രപഞ്ചം സൃഷ്ടിച്ചവൻ നിന്റെ സഹായത്തിനു വരുന്നത് നിനക്ക് കാണാൻ പറ്റും.
Lijo peter