ചൈനയില്‍ ഏറ്റവും അധികം ആളുകള്‍ ആരാധന നടത്തുന്ന ക്രിസ്ത്യന്‍ പള്ളി പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തകര്‍ത്തു. ഷാന്‍ക്‌സി മേഖലയിലുള്ള ഗോള്‍ഡന്‍ ലാംപ്സ്റ്റാന്റ് ചര്‍ച്ച് ആണ് തകര്‍ത്തത്. 50,000ത്തിലധികം ക്രിസ്ത്യന്‍ മത വിശ്വാസികള്‍ ആരാധന നടത്തുന്ന പള്ളിയായിരുന്നു ഇത്. വലിയ മെഷീനുകളും ഡൈനാമിറ്റുകളും ഉപയോഗിച്ചാണ് പള്ളി തകര്‍ത്തത്.