Home | Articles | 

Sijo Peter
Posted On: 13/09/18 20:27

 

അന്ത്യ കാലഘട്ടം ബൈബിളിലൂടെ.... എന്തെന്നാല്‍, അവിടുന്നു വരുന്നു; അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നു: അവിടുന്നു ലോകത്തെനീതിയോടും ജനതകളെ സത്യത്തോടും കൂടെ വിധിക്കും. (സങ്കീര്‍ത്തനങ്ങള്‍ 96 : 13) കര്‍ത്താവ്‌ അഗ്‌നിയില്‍ എഴുന്നള്ളും; അവിടുത്തെ രഥം കൊടുങ്കാറ്റുപോലെ. അവിടുത്തെ ഉഗ്രക്രോധം ആഞ്ഞടിക്കും; അവിടുത്തെ ശാസനം ആളിക്കത്തും.കര്‍ത്താവ്‌ അഗ്‌നികൊണ്ടു വിധി നടത്തും; എല്ലാ മര്‍ത്യരുടെയുംമേല്‍ വാളുകൊണ്ടു വിധി നടത്തും. കര്‍ത്താവിനാവ ധിക്കപ്പെടുന്നവര് അസംഖ്യമായിരിക്കും.(ഏശയ്യാ 66 : 15-16) കര്‍ത്താവിന്‍െറ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്‌ദത്തോടെ അപ്രത്യക്‌ഷമാകും. മൂലപദാര്‍ത്‌ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്‌തവും കത്തിനശിക്കും.ആകാശം തീയില്‍ വെന്തു നശിക്കുകയും മൂലപദാര്‍ത്‌ഥങ്ങ വെന്തുരുകുകയും ചെയ്യുന്ന, ദൈവത്തിന്‍െറ ആഗമനദിനത്തെ പ്രതീക്‌ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിന്‍. (2 പത്രോസ് 3 : 10-12) ആകാശത്തിന്‍െറ ഒരറ്റത്തുനിന്നു മറ്റേ അറ്റത്തേക്കു പായുന്ന മിന്നല്‍പ്പിണര്‍ പ്രകാശിക്കുന്നതുപോലെയായിരിക്കും തന്‍െറ ദിവസത്തില്‍ മനുഷ്യപുത്രനും. (ലൂക്കാ 17 : 24) ഒന്നാമന്‍ കാഹളം മുഴക്കി; അപ്പോള്‍ രക്‌തം കലര്‍ന്നതീയും കന്‍മഴയും ഉണ്ടായി; അതു ഭൂമിയില്‍ പതിച്ചു. ഭൂമിയുടെ മൂന്നിലൊരുഭാഗം വെന്തെരിഞ്ഞു; വൃക്‌ഷങ്ങളില്‍ മൂന്നിലൊന്നും കത്തിച്ചാമ്പലായി; പച്ചപ്പുല്ലുമുഴുവനും കത്തിയെരിഞ്ഞുപോയി.(വെളിപാട്‌ 8 : 7) ലോത്ത്‌ സോദോമില്‍നിന്ന്‌ ഓടിപ്പോയ ദിവസം സ്വര്‍ഗത്തില്‍ നിന്നു തീയും ഗന്‌ധകവും പെയ്‌ത്‌ അവരെയെല്ലാം നശിപ്പിച്ചു. ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രന്‍ വെളിപ്പെടുന്ന ദിവസത്തിലും. (ലൂക്കാ 17 : 29-30) അന്ത്യ കാലഘട്ടത്തിന്റെ അടയാളങ്ങൾ... യേശുക്രിസ്തുവിന്റെ രണ്ടാം വരവിനെക്കുറിച്ചും യുഗന്ത്യത്തെക്കുറിച്ചും കേൾക്കുമ്പോൾ പലരും പരാമർശിക്കുന്നതായി കേട്ടിട്ടുണ്ട്, ആദിവസത്തെക്കുറിച്ചോ ആ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലുള്ള ദൂതന്‍മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ. (മര്‍ക്കോസ്‌ 13 : 32) ,അതുകൊണ്ട് ആരൊക്കെ അന്ത്യനാളുകളെ കുറിച്ചു പറഞ്ഞാലും അതൊന്നും കാര്യമാക്കേണ്ട എന്ന്. ഇത്‌ കർത്താവിന്റെ വരവിനെ ലാഘവബുദ്ധിയോടെ സമീപിക്കാൻ ജനത്തെ പ്രേരിപ്പിക്കുന്നതിനു വേണ്ടിയുള്ള ചിന്തകളാണെന്നു തിരിച്ചറിയണം. കാരണം, ആദിവസത്തെക്കുറിച്ചോ ആ മണിക്കൂറിനെക്കുറിച്ചോ അറിയില്ല എന്നാണ് ഈ വചനം പഠിപ്പിക്കുന്നത്. മറിച്ച്, ആ കാലഘട്ടത്തെ മനസ്സിലാക്കിയിരിക്കണം എന്നു ഈശോ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. അത്തിമരത്തില്‍നിന്നു പഠിക്കുവിന്‍. അതിന്‍െറ കൊമ്പുകള്‍ ഇളതായി തളിര്‍ക്കുമ്പോള്‍വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങള്‍ക്കറിയാം. അതുപോലെതന്നെ, ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോള്‍ അവന്‍ സമീപത്ത്‌,വാതില്‍ക്കലെത്തിയിരിക്കുന്നുവെന്ന്‌ ഗ്രഹിച്ചുകൊള്ളുക. ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു: ഇവയെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല.(മര്‍ക്കോസ്‌ 13 : 28-30) സഹോദരന്‍ സഹോദരനെയും പിതാവു പുത്രനെയും മരണത്തിന്‌ ഏല്‍പിച്ചുകൊടുക്കും. മക്കള്‍ മാതാപിതാക്കന്‍മാരെ ഏതിര്‍ക്കുകയും അവരെ വധിക്കുകയും ചെയ്യും.എന്‍െറ നാമത്തെപ്രതി നിങ്ങളെ എല്ലാവരും ദ്വേഷിക്കും. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്‌ഷപ്രാപിക്കും. യേശുക്രിസ്തുവിന്റെ തിരുശരീര രക്തം വാഴ്ത്തപ്പെടുന്ന അൾത്താരയേക്കാൾ വിശുദ്ധമായ സ്ഥലം ഇന്ന് ഭൂമിയിൽ ഇല്ല. ഇന്ന് അവിടം നിരന്തരമായി മ്ലേച്ഛമാക്കിക്കൊണ്ടിരിക്കുന്നു. വിനാശത്തിന്‍െറ അശുദ്‌ധലക്‌ഷണം നില്‍ക്കരുതാത്തിടത്തു നില്‍ക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍ - വായിക്കുന്നവന്‍ ഗ്ര ഹിച്ചുകൊള്ളട്ടെ -യൂദയായിലുള്ളവര്‍ പര്‍വതങ്ങളിലേക്കു പലായനം ചെയ്യട്ടെ.(മര്‍ക്കോസ്‌ 13 : 12-14) 1989 ജൂണ് 3ന് സ്റ്റെഫാനോ ഗോബ്ബി എന്ന വൈദികന് പരിശുദ്ധ അമ്മ നൽകിയ സന്ദേശത്തിൽ ഇപ്രകാരം പറയുന്നു, ദൈവകല്പനകളെല്ലാം ലംഘിച്ചുകൊണ്ട്‌ നിങ്ങളെ പാപത്തിന്റെയും തിന്മയുടെയും അടിമകളാക്കാൻ ഫ്രീമേസൻ സംഘടന പ്രയോഗിക്കുന്ന അന്ധകാരത്തിനാടുത്ത കുടില തന്ത്രങ്ങളെപ്പറ്റിയും ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ലക്ഷ്യം പ്രാപിക്കാനായി സമുദ്രത്തിൽ നിന്നും പൊങ്ങിവന്ന കറുത്ത മൃഗത്തെ സഹായിക്കാണെന്നവണ്ണം ഭൂഗര്ഭത്തില്നിന്ന് അടിന്റെതുപോലെ രണ്ടു കൊമ്പുള്ള ഒരു മൃഗവും ഇറങ്ങി വരുന്നു. ഒരു കുഞ്ഞാടിനുള്ളതുപോലെ രണ്ടു കൊമ്പുകൾ ഈ മൃഗത്തിന്റെ ശിരസിലുണ്ട്. ബലിയുടെ പ്രതീകമായ കൊമ്പുകൾ രണ്ടും പൗരോഹിത്യത്തിന്റേതുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. പഴയനിയമത്തിലെ അത്യുന്നത പുരോഹിതൻ രണ്ടുകൊമ്പുള്ള കിരീടം ശിരസ്സിൽ അണിഞ്ഞിരുന്നതായി കാണാം. സഭയിലെ മെത്രാന്മാരും അവരുടെ പൗരോഹിത്യ പൂര്ണതയെ പ്രചോദിപ്പിക്കുന്ന രണ്ടുകൊമ്പുള്ള കിരീടം ധരിക്കുന്നുണ്ട്. (http://mmp.myparish.net/pages/720-724.aspx#405) അറുപത്തിരണ്ട്‌ ആഴ്‌ച കള്‍ക്കുശേഷം അഭിഷിക്‌തന്‍ അകാരണമായി വിച്‌ഛേദിക്കപ്പെടും. പിന്‍ഗാമിയായ രാജാവിന്‍െറ ആളുകള്‍ നഗരത്തെയും വിശുദ്‌ധമന്‌ദിരത്തെയും നശിപ്പിക്കും. അതിന്‍െറ അവസാനം പ്രളയമായിരിക്കും. അവ സാനംവരെയുദ്‌ധമുണ്ടായിരിക്കും. നാശം വിധിക്കപ്പെട്ടിരിക്കുന്നു. ഒരാഴ്‌ചത്തേക്ക്‌ അവന്‍ പലരുമായി ശക്‌തമായ ഉടമ്പടി ഉണ്ടാക്കും. പകുതി ആഴ്‌ചത്തേക്ക്‌ ബലിയും കാഴ്‌ചകളും അവന്‍ നിരോധിക്കും. ദേവാലയത്തിന്‍െറ ചിറകിന്‍മേല്‍ വിനാശകരമായ മ്‌ളേച്‌ഛത വരും. ദൈവമൊരുക്കിയ വിധി വിനാശകന്‍െറ മേല്‍ പതിക്കുന്നതുവരെ അത്‌ അവിടെ നില്‍ക്കും. (ദാനിയേല്‍ 9 : 26-27) കാളയെ കൊല്ലുന്നവന്‍മനുഷ്യനെ കൊല്ലുന്നവനെപ്പോലെയും ആടിനെ ബലിയര്‍പ്പിക്കുന്നവന്‍ പട്ടിയുടെ കഴുത്തൊടിക്കുന്നവനെപ്പോലെയും, ധാന്യബലി അര്‍പ്പിക്കുന്നവന്‍ പന്നിയുടെ രക്‌തം കാഴ്‌ചവയ്‌ക്കുന്നവനെപ്പോലെയും, അനുസ്‌മരണാബലിയായി ധൂപം അര്‍പ്പിക്കുന്നവന്‍ വിഗ്രഹത്തെ വണങ്ങുന്നവനെപ്പോലെയും ആണ്‌. അവര്‍ സ്വന്തം പാത തിരഞ്ഞെടുക്കുകയും അവരുടെ ആത്‌മാക്കള്‍ അവരുടെ മ്‌ളേച്‌ഛതകളില്‍ സന്തോഷിക്കുകയും ചെയ്യുന്നു. (ഏശയ്യാ 66 : 3) ജ്‌ഞാനികളില്‍ ചിലര്‍ വീഴും. ജനത്തെ അവസാനദിവസത്തേക്കു ശുദ്‌ധീകരിക്കാനും നിര്‍മലരാക്കി വെണ്‍മയുറ്റവരാക്കാനും വേണ്ടിയായിരിക്കും അത്‌. അന്തിമദിനം വരാനിരിക്കുന്നതേയുള്ളു. (ദാനിയേല്‍ 11 : 35) വിശ്വാസ ത്യാഗത്തിന്റെ നാളുകൾ... ക്രിസ്തുവിന്റെ രണ്ടാം വരവിനു മുൻപു സഭ ഒരന്തിമ പരീക്ഷയിലൂടെ കടന്നു പോകേണ്ടതുണ്ട് .അത് പല വിശ്വാസികളുടെയും വിശ്വാസത്തെ പിടിച്ചു കുലുക്കും (CCC 675)ആദ്യം തന്നെ നിങ്ങള്‍ ഇതു മനസ്സിലാക്കണം: അധമവികാരങ്ങള്‍ക്ക്‌ അടിമപ്പെട്ടു ജീവിക്കുന്ന നിന്‌ദകര്‍ നിങ്ങളെ പരിഹസിച്ചുകൊണ്ട്‌ അവസാനനാളുകളില്‍ പ്രത്യക്‌ഷപ്പെടും.അവര്‍ പറയും: അവന്‍െറ പ്രത്യാഗ മനത്തെക്കുറിച്ചുള്ള വാഗ്‌ദാനം എവിടെ? എന്തെന്നാല്‍, പിതാക്കന്‍മാര്‍ നിദ്രപ്രാപി ച്ചനാള്‍ മുതല്‍ സകല കാര്യങ്ങളും സൃഷ്‌ടിയുടെ ആരംഭത്തിലുണ്ടായിരുന്ന സ്‌ഥിതിയില്‍ തന്നെതുടരുന്നല്ലോ. വിധിയുടെയും ദുഷ്‌ടമനുഷ്യരുടെ നാശത്തിന്‍െറയും ദിനത്തില്‍, അഗ്‌നിക്ക്‌ ഇരയാകേണ്ടതിന്‌ ഇപ്പോഴുള്ള ആകാശവും ഭൂമിയും അതേ വചനത്താല്‍ത്തന്നെ സൂക്‌ഷിക്കപ്പെടുന്നു. പ്രിയപ്പെട്ടവരേ, കര്‍ത്താവിന്‍െറ മുമ്പില്‍ ഒരു ദിവസം ആയിരം വര്‍ഷങ്ങള്‍പോലെയും ആയിരം വര്‍ഷങ്ങള്‍ ഒരു ദിവസം പോലെയുമാണ്‌ എന്ന കാര്യം നിങ്ങള്‍ വിസ്‌മരിക്കരുത്‌.കാലവിളംബത്തെക്കുറിച്ചു ചിലര്‍ വിചാരിക്കുന്നതുപോലെ, കര്‍ത്താവു തന്‍െറ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നതില്‍ താമസം വരുത്തുന്നില്ല. ആരും നശിച്ചു പോകാതെ എല്ലാവരും അനുതപിക്കണമെന്ന്‌ അവിടുന്ന്‌ ആഗ്രഹിക്കുന്നതുകൊണ്ട്‌, നിങ്ങളോടു ദീര്‍ഘ ക്‌ഷമ കാണിക്കുന്നുവെന്നേയുള്ളൂ. (2 പത്രോസ് 3 : 3-9) ഇസ്രായേല്‍ ജനങ്ങള്‍ക്കിടയില്‍ വ്യാജപ്രവാചകന്‍മാരുണ്ടായിരുന്നു. അതുപോലെ, തങ്ങളുടെമേല്‍ ശീഘ്രനാശം വരുത്തിവയ്‌ക്കുന്ന വ്യാജോപദേഷ്‌ടാക്കള്‍ നിങ്ങളുടെയിടയിലും ഉണ്ടാകും. അവര്‍ വിനാശ കരമായ അഭിപ്രായങ്ങള്‍ രഹസ്യത്തില്‍ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയുംചെയ്യും. പലരും അവരുടെ ദുഷി ച്ചമാര്‍ഗത്തെ അനുഗമിക്കും. അങ്ങനെ അവര്‍മൂലം സത്യത്തിന്‍െറ മാര്‍ഗം നിന്‌ദിക്കപ്പെടും. അത്യാഗ്രഹം കാരണം വ്യാജം പറഞ്ഞു നിങ്ങളെ അവര്‍ ചൂഷണം ചെയ്യും. നേരത്തെ തന്നെ നിശ്‌ചയിക്കപ്പെട്ടിരിക്കുന്ന അവരുടെ ശിക്‌ഷാവിധിക്കു കാലവിളംബം വരുകയില്ല. വിനാശം കണ്ണുതുറന്ന്‌ അവരെ കാത്തിരിക്കുകയും ചെയ്യുന്നു. പാപം ചെയ്‌ത ദൂതന്‍മാരെ ദൈവം വെ റുതേവിട്ടില്ല. വിധിദിനംവരെ സൂക്‌ഷിക്കുന്നതിനായി അവരെ അവിടുന്ന്‌ നരകത്തിലെ ഇരുള്‍ക്കുഴികളിലേക്കു തള്ളിവിട്ടു. ദുഷ്‌ടരുടെമേല്‍ ജലപ്രളയം അയച്ചപ്പോള്‍ പഴയ ലോകത്തോട്‌ അവിടുന്നു കാരുണ്യം കാണിച്ചില്ല. എന്നാല്‍, നീതിയുടെ മുന്നോടിയായ നോഹയെ മറ്റ്‌ ഏഴുപേരോടുകൂടി അവിടുന്നു കാത്തുരക്‌ഷിച്ചു. സോദോം, ഗൊമോറാ നഗരങ്ങളെ ചാമ്പലാക്കിക്കൊണ്ട്‌, അവിടുന്ന്‌ അവയിലെ ജനങ്ങളെ ശിക്‌ഷിച്ചു. അങ്ങനെ ദൈവഭയമില്ലാതെ ജീവിക്കാനിരിക്കുന്നവര്‍ക്ക്‌ അവിടുന്ന്‌ ഒരു ഗുണപാഠം നല്‍കി. ദുഷ്‌ടരുടെ ദുര്‍വൃത്തിമൂലം വളരെ വേദനസഹി ച്ചനീതിമാനായ ലോത്തിനെ അവിടുന്ന്‌ അവരുടെയിടയില്‍ നിന്നു രക്‌ഷിച്ചു. അവരുടെ മധ്യേ ജീവി ച്ചആ നീതിമാന്‍ അവരുടെ ദുഷ്‌പ്രവൃത്തികള്‍ അനുദിനം കാണുകയും കേള്‍ക്കുകയും ചെയ്‌തു. അത്‌ അവന്‍െറ നീതിബോധമുള്ള മനസ്സിനെ പീഡിപ്പിച്ചു. ദൈവഭയമുള്ളവരെ പരീക്‌ഷകളില്‍നിന്ന്‌ എങ്ങനെ രക്‌ഷിക്കണമെന്നും അനീതി പ്രവര്‍ത്തിക്കുന്നവരെ വിധിദിനംവരെ എങ്ങനെ ശിക്‌ഷാവിധേയരാക്കി സൂക്‌ഷിക്കണമെന്നും കര്‍ത്താവ്‌ അറിയുന്നു- പ്രത്യേകിച്ച്‌, മ്ലേച്ഛമായ അഭിലാഷങ്ങള്‍ക്ക്‌ അടിമപ്പെടുന്നവരെയും അധികാരത്തെനിന്‌ദിക്കുന്നവരെയും. മഹിമയണിഞ്ഞവരെ ദുഷിക്കാന്‍പോലും മടിക്കാത്തവരാണ്‌ അവര്‍. ബലത്തിലും ശക്‌തിയിലും അവരെക്കാള്‍ വലിയവരായ ദൂതന്‍മാര്‍പോലും, കര്‍ത്താവിന്‍െറ സന്നിധിയില്‍ അവര്‍ക്ക്‌ എതിരായി അവമാനകര മായ വിധിപറയുന്നില്ല. കൊല്ലപ്പെടുന്നതിനുമാത്രമായി സൃഷ്‌ടിക്കപ്പെട്ട, സഹജവാസനയാല്‍ നയിക്കപ്പെടുന്ന, വിശേഷബുദ്‌ധിയില്ലാത്ത മൃഗങ്ങളെപ്പോലെയാണവര്‍. തങ്ങള്‍ക്കജ്‌ഞാതമായ കാര്യങ്ങളെക്കുറിച്ച്‌ അവര്‍ ദൂഷണം പറയുന്നു. മൃഗങ്ങളുടെ നാ ശം തന്നെ അവര്‍ക്കും വന്നുകൂടും. അവര്‍ക്കു തിന്‍മയ്‌ക്കു തിന്‍മ പ്രതിഫലമായി ലഭിക്കും. പട്ടാപ്പകല്‍ മദിരോത്‌സവത്തില്‍ മുഴുകുന്നത്‌ അവര്‍ ആനന്‌ദപ്രദമായെണ്ണുന്നു. നിങ്ങളോടൊത്തു ഭക്‌ഷണം കഴിക്കുമ്പോള്‍, അവര്‍ കുടിച്ചുമദിച്ചുകൊണ്ടു വഞ്ചന പ്രവര്‍ത്തിക്കുന്നു. അവര്‍ കളങ്കവും വൈകല്യവും നിറഞ്ഞവരാണ്‌. വ്യഭിചാരാസക്‌തി നിറഞ്ഞതും പാപത്തില്‍നിന്നു വിരമിക്കാത്തതുമാണ്‌ അവരുടെ കണ്ണുകള്‍. അവര്‍ ചഞ്ചല മനസ്‌കരെ വശീകരിക്കുന്നു. അവര്‍ അത്യാഗ്രഹത്തില്‍ തഴക്കം നേടിയ ഹൃദയമുള്ള വരും ശാപത്തിന്‍െറ സന്തതികളുമാണ്‌. നേര്‍വഴിയില്‍നിന്നു മാറി അവര്‍ തിന്‍മചെയ്‌തു. ബേവോറിന്‍െറ പുത്രനായ ബാലാമിന്‍െറ മാര്‍ഗമാണ്‌ അവര്‍ പിന്തുടര്‍ന്നത്‌. അവനാകട്ടെ, തിന്‍മയുടെ പ്രതിഫലത്തെ സ്‌നേഹിച്ചവനാണ്‌. അവന്‍െറ തെറ്റിനുള്ള ശാസനം അവനു ലഭിച്ചു. ഒരു ഊമക്കഴുത മനുഷ്യസ്വരത്തില്‍ സംസാരിച്ചുകൊണ്ട്‌ ആ പ്രവാചകന്‍െറ ഭ്രാന്തിന്‌ അറുതിവരുത്തി. അവര്‍ വെള്ളമില്ലാത്ത അരുവികളും കൊടുങ്കാറ്റിനാല്‍ തുരത്തപ്പെടുന്ന മൂടല്‍മഞ്ഞുമാണ്‌. അവര്‍ക്കായി അന്‌ധകാരത്തിന്‍െറ അധോലോകം കരുതിവയ്‌ക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, തെറ്റില്‍ ജീവിക്കുന്നവരില്‍നിന്നു കഷ്‌ടിച്ചു രക്‌ഷപ്രാപിച്ചവരെ, വ്യര്‍ഥമായ വാഗ്‌ധോരണി കൊണ്ടു വിഷയാസക്‌തമായ ദുര്‍വിചാരങ്ങളിലേക്ക്‌ അവര്‍ പ്രലോഭിപ്പിക്കുന്നു. മറ്റുള്ളവര്‍ക്കു സ്വാതന്ത്യ്രം വാഗ്‌ദാനം ചെയ്യുന്ന അവര്‍ തന്നെ നാശത്തിന്‍െറ അടിമകളാണ്‌. കാരണം, ഏതിനാല്‍ ഒരുവന്‍ തോല്‍പിക്കപ്പെടുന്നുവോ അതിന്‍െറ അടിമയാണവന്‍.നമ്മുടെ കര്‍ത്താവും രക്‌ഷകനുമായ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള അറിവുമൂലം അവര്‍ ലോകത്തിന്‍െറ മാലിന്യങ്ങളില്‍നിന്നു രക്‌ഷപ്രാപിച്ചതിനുശേഷം, വീണ്ടും അവയില്‍ കുരുങ്ങുകയും അവയാല്‍ തോല്‍പിക്കപ്പെടുകയും ചെയ്യുന്നെങ്കില്‍, അവരുടെ അന്ത്യസ്‌ഥിതി ആദ്യത്തേതിനെക്കാള്‍ മോശമായിരിക്കും. കാരണം, തങ്ങള്‍ക്കു ലഭിച്ചവിശു ദ്‌ധകല്‍പനയെക്കുറിച്ച്‌ അറിഞ്ഞിട്ട്‌ അതില്‍ നിന്നു പിന്‍മാറുന്നതിനെക്കാള്‍ അവര്‍ക്കു നല്ലത്‌ നീതിയുടെ വഴിയെക്കുറിച്ച്‌ അറിയാതിരിക്കുകയായിരുന്നു. നായ്‌ ഛര്‍ദിച്ചതുതന്നെ വീണ്ടും ഭക്‌ഷിക്കുന്നു. കുളി ച്ചപന്നി ചെളിക്കുണ്ടില്‍ വീണ്ടും ഉരുളുന്നു എന്ന പഴമൊഴി അവരെ സംബന്‌ധിച്ചു ശരിയാണ്‌. (2 പത്രോസ് 2 : 1-22) ആരും നിങ്ങളെ ഒരുവിധത്തിലും വഞ്ചിക്കാതിരിക്കട്ടെ. എന്തെന്നാല്‍, ആദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്‍െറ സന്താനമായ അരാജ കത്വത്തിന്‍െറ മനുഷ്യന്‍ പ്രത്യക്‌ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവന്‍ എതിര്‍ക്കുകയും അവയ്‌ക്കുപരി തന്നെത്തന്നെ പ്രതിഷ്‌ഠിക്കുകയും ചെയ്യും. അതുവഴി, താന്‍ ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ട്‌ അവന്‍ ദൈവത്തിന്‍െറ ആലയത്തില്‍ സ്‌ഥാനം പിടിക്കും. (2 തെസലോനിക്കാ 2 : 3-4) സാത്താന്‍െറ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്‌തികളോടും വ്യാജമായ അടയാളങ്ങളോടും അദ്‌ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്‌ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍പ്രരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. (2 തെസലോനിക്കാ 2 : 9-11) നോഹ പെട്ടകത്തില്‍ പ്രവേശിക്കുകയും ജലപ്രളയം വന്ന്‌ സകലതും നശിപ്പിക്കുകയും ചെയ്‌തതുവരെ അവര്‍ തിന്നും കുടിച്ചും വിവാഹം ചെയ്‌തും ചെയ്‌തുകൊടുത്തും കഴിഞ്ഞിരുന്നു. ലോത്തിന്‍െറ നാളുകളിലും അങ്ങനെതന്നെ ആയിരുന്നു- അവര്‍ തിന്നുകയും കുടിക്കുകയും വാങ്ങുകയും വില്‍ക്കുകയും നടുകയും വീടുപണിയുകയും ചെയ്‌തു കൊണ്ടിരുന്നു. (ലൂക്കാ 17 : 27-29) ദുഷ്ടന്റെ അവസാനം..... അല്‍പസമയം കഴിഞ്ഞാല്‍ദുഷ്‌ടന്‍ ഇല്ലാതാകും; അവന്‍െറ സ്‌ഥലത്ത്‌ എത്രയന്വേഷിച്ചാലുംഅവനെ കാണുകയില്ല. (സങ്കീര്‍ത്തനങ്ങള്‍ 37 : 10) അവന്‍ ഒരു ഉഗ്രസര്‍പ്പത്തെ - സാത്താനും പിശാചുമായ പുരാതന സര്‍പ്പത്തെ - പിടിച്ച്‌ ആയിരം വര്‍ഷത്തേക്കു ബന്‌ധനത്തിലാക്കി. അതിനെ പാതാളത്തിലേക്കെറിഞ്ഞ്‌, വാതില്‍ അടച്ചു മുദ്രവച്ചു. ആയിരം വര്‍ഷം തികയുവോളം ജനതകളെ അവന്‍ വഞ്ചിക്കാതിരിക്കുന്നതിനുവേണ്ടിയാണിത്‌. തദനന്തരം അല്‍പസമയത്തേക്ക്‌ അതിനെ അഴിച്ചുവിടേണ്ടിയിരിക്കുന്നു. (വെളിപാട്‌ 20 : 2-3). കര്‍ത്താവായ യേശു തന്‍െറ വായില്‍നിന്നുള്ള നിശ്വാസംകൊണ്ട്‌ അവനെ സംഹരിക്കുകയും തന്‍െറ പ്രത്യാഗ മനത്തിന്‍െറ പ്രഭാപൂരത്താല്‍ അവനെ നാമാവശേഷമാക്കുകയും ചെയ്യും. (2 തെസലോനിക്കാ 2 : 8) കർത്താവിനെ കാത്തിരിക്കണം... ഇതാ, ഞാന്‍ കള്ളനെപ്പോലെ വരുന്നു! നഗ്‌നനായി മറ്റുള്ള വരുടെ മുമ്പില്‍ ലജ്‌ജിതനായിത്തീരാതെ വസ്‌ത്രംധരിച്ച്‌ ഉണര്‍ന്നിരിക്കുന്നവന്‍ ഭാഗ്യവാന്‍.(വെളിപാട്‌ 16 : 15) ശ്രദ്‌ധാപൂര്‍വം ഉണര്‍ന്നിരിക്കുവിന്‍. സമയം എപ്പോഴാണെന്നു നിങ്ങള്‍ക്കറിവില്ലല്ലോ. വീടുവിട്ടു ദൂരേക്കു പോകുന്ന ഒരുവന്‍ സേവകര്‍ക്ക്‌ അവരവരുടെ ചുമതലയും കാവല്‍ക്കാരന്‌ ഉണര്‍ന്നിരിക്കാനുള്ള കല്‍പനയും നല്‍കുന്നതുപോലെയാണ്‌ ഇത്‌.ആകയാല്‍, ജാഗരൂകരായിരിക്കുവിന്‍. എന്തെന്നാല്‍, ഗൃഹനാഥന്‍ എപ്പോള്‍ വരുമെന്ന്‌, സന്‌ധ്യയ്‌ക്കോ അര്‍ധരാത്രിക്കോ കോഴി കൂവുമ്പോഴോ രാവിലെയോ എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ.അവന്‍ പെട്ടെന്നു കയറിവരുമ്പോള്‍ നിങ്ങളെ നിദ്രാധീനരായിക്കാണരുതല്ലോ. ഞാന്‍ നിങ്ങളോടു പറയുന്നത്‌ എല്ലാവരോടുമായിട്ടാണ്‌ പറയുന്നത്‌; ജാഗരൂകരായിരിക്കുവിന്‍.(മര്‍ക്കോസ്‌ 13 : 33-37) അര്‍ധരാത്രിയില്‍, ഇതാ, മണവാളന്‍! പുറത്തുവന്ന്‌ അവനെ എതിരേല്‍ക്കുവിന്‍! എന്ന്‌ ആര്‍പ്പുവിളിയുണ്ടായി. ആ കന്യകമാരെല്ലാം ഉണര്‍ന്ന്‌ വിളക്കുകള്‍ തെളിച്ചു.വിവേക ശൂന്യകള്‍ വിവേകവതികളോടു പറഞ്ഞു: ഞങ്ങളുടെ വിളക്കുകള്‍ അണഞ്ഞുപോകുന്നതിനാല്‍ നിങ്ങളുടെ എണ്ണയില്‍ കുറെ ഞങ്ങള്‍ക്കു തരുക.വിവേകവതികള്‍ മറുപടി പറഞ്ഞു: ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മതിയാകാതെ വരുമെന്നതിനാല്‍ നിങ്ങള്‍ വില്‍പനക്കാരുടെ അടുത്തുപോയി വാങ്ങിക്കൊള്ളുവിന്‍.അവര്‍ വാങ്ങാന്‍ പോയപ്പോള്‍ മണവാളന്‍ വന്നു. ഒരുങ്ങിയിരുന്നവര്‍ അവനോടൊത്തു വിവാഹവിരുന്നിന്‌ അകത്തു പ്രവേശിച്ചു; വാതില്‍ അടയ്‌ക്കപ്പെടുകയും ചെയ്‌തു. പിന്നീട്‌ മറ്റു കന്യകമാര്‍ വന്ന്‌, കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ക്കു തുറന്നു തരണമേ എന്ന്‌ അപേക്‌ഷിച്ചു. അവന്‍ പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ നിങ്ങളെ അറിയുകയില്ല. അതുകൊണ്ട്‌ ജാഗരൂകരായിരിക്കുവിന്‍. ആദിവസമോ മണിക്കൂറോ നിങ്ങള്‍ അറിയുന്നില്ല.(മത്തായി 25 : 6-13). സുഖലോലുപത, മദ്യാസക്‌തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മന സ്‌സു ദുര്‍ബലമാവുകയും, ആദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍.എന്തെന്നാല്‍ ഭൂമുഖത്തു ജീവിക്കുന്ന എല്ലാവരുടെയുംമേല്‍ അതു നിപതിക്കും.സംഭവിക്കാനിരിക്കുന്ന ഇവയില്‍ നിന്നെല്ലാം രക്‌ഷപെട്ട്‌ മനുഷ്യപുത്രന്‍െറ മുമ്പില്‍ പ്രത്യക്‌ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍.(ലൂക്കാ 21 : 34-36) ദുരാശമൂലം ലോകത്തിലുണ്ടാകുന്ന വിനാശത്തില്‍നിന്നു രക്‌ഷപെട്ടു ദൈവിക സ്വഭാവത്തില്‍ നിങ്ങള്‍ പങ്കുകാരാകുന്നതിന്‌, തന്‍െറ മഹത്വവും ഒൗന്നത്യവും വഴി അവിടുന്നു നിങ്ങള്‍ക്ക്‌ അമൂല്യവും ശ്രഷ്‌ഠവുമായ വാഗ്‌ദാനങ്ങള്‍ നല്‍കിയിരിക്കുന്നു. ഇക്കാരണത്താല്‍ നിങ്ങളുടെ വിശ്വാസത്തെ സുകൃതംകൊണ്ടും,സുകൃത ത്തെ ജ്‌ഞാനംകൊണ്ടും,ജ്‌ഞാനത്തെ ആത്‌മസംയമനംകൊണ്ടും, ആത്‌മസംയമനത്തെ ക്‌ഷമകൊണ്ടും, ക്‌ഷമയെ ഭക്‌തികൊണ്ടും, ഭക്‌തിയെ സഹോദരസ്‌നേഹം കൊണ്ടും, സഹോദരസ്‌നേഹത്തെ ഉപവികൊണ്ടും സമ്പൂര്‍ണമാക്കാന്‍ നന്നായി ഉത്‌സാഹിക്കുവിന്‍.ഇവനിങ്ങളില്‍ ഉണ്ടായിരിക്കുകയും സമൃദ്‌ധമാവുകയും ചെയ്‌താല്‍, നിങ്ങള്‍ പ്രയോജനശൂന്യരും ഫലരഹിതരുമാകാതിരിക്കാന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള പൂര്‍ണമായ അറിവു സഹായിക്കും. ഇവയില്ലാത്തവന്‍ അന്‌ധനും ഹ്രസ്വദൃഷ്‌ടിയും, പഴയ പാപങ്ങളില്‍ നിന്നു ശുദ്‌ധീകരിക്കപ്പെട്ടു എന്ന കാര്യം വിസ്‌മരിക്കുന്നവനുമാണ്‌. ആകയാല്‍, സഹോദരരേ, നിങ്ങളുടെ വിളിയും തെരഞ്ഞെടുപ്പും ഉറപ്പിക്കുന്നതില്‍ കൂടുതല്‍ ഉത്‌സാഹമുള്ളവരായിരിക്കുവിന്‍. ഇങ്ങനെചെയ്‌താല്‍ ഒരിക്കലും നിങ്ങള്‍ വീണുപോവുകയില്ല.നമ്മുടെ കര്‍ത്താവും രക്‌ഷകനുമായ യേശുക്രിസ്‌തുവിന്‍െറ അനശ്വരമായരാജ്യത്തിലേക്ക്‌ അനായാസം നിങ്ങള്‍ക്കു പ്രവേ ശനം ലഭിക്കുകയും ചെയ്യും.(2 പത്രോസ് 1 : 4-11) പുതിയ ആകാശവും പുതിയ ഭൂമിയും... ദുഷ്‌ടര്‍ വിച്‌ഛേദിക്കപ്പെടും; കര്‍ത്താവിനെ കാത്തിരിക്കുന്നവര്‍ഭൂമി കൈവശമാക്കും. (സങ്കീര്‍ത്തനങ്ങള്‍ 37 : 9)എന്നാല്‍, ശാന്തശീലര്‍ ഭൂമി കൈവശമാക്കും; ഐശ്വര്യത്തികവില്‍ അവര്‍ ആനന്ദിക്കും. (സങ്കീര്‍ത്തനങ്ങള്‍ 37 : 11) നീതി നിവസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും അവിടുത്തെ വാഗ്‌ദാനപ്രകാരം നാം കാത്തിരിക്കുന്നു. (2 പത്രോസ് 3 : 13) ഇതാ, ഞാന്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്‌ടിക്കുന്നു. പൂര്‍വകാര്യങ്ങള്‍ അനുസ്‌മരിക്കുകയോ അവ മന സ്‌സില്‍ വരുകയോ ഇല്ല.ഞാന്‍ സൃഷ്‌ടിക്കുന്നവയില്‍ നിങ്ങള്‍ നിത്യം സന്തോഷിക്കുകയും ആനന്‌ദിക്കുകയും ചെയ്യുവിന്‍. ജറുസലെമിനെ ഒരു ആനന്‌ദമായും അവളുടെ ജനത്തെ ആഹ്‌ളാദമായും ഞാന്‍ സൃഷ്‌ടിക്കുന്നു. ജറുസലെമിനെക്കുറിച്ചു ഞാന്‍ ആനന്‌ദിക്കും: എന്‍െറ ജനത്തില്‍ ഞാന്‍ സന്തോഷിക്കും; വിലാപസ്വരമോ കഠിനവേദനയുടെ നിലവിളിയോ ഇനി അവിടെ കേള്‍ക്കുകയില്ല.ശിശുക്കളോ ആയുസ്‌സു തികയ്‌ക്കാത്ത വൃദ്‌ധരോ, ഇനി അവിടെ മരിക്കുകയില്ല. നൂറാം വയസ്‌സില്‍ മരിച്ചാല്‍ അത്‌ ശിശുമരണമായി കണക്കാക്കും. നൂറു തികയുന്നതിനു മുന്‍പുള്ള മരണം ശാപ ലക്‌ഷണമായി പരിഗണിക്കും. അവര്‍ ഭവനങ്ങള്‍ പണിത്‌ വാസമുറപ്പിക്കും; മുന്തിരിത്തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ച്‌ അവയുടെ ഫലം ഭക്‌ഷിക്കും. അവര്‍ പണിയുന്ന ഭവനങ്ങളില്‍ അന്യര്‍ വസിക്കുകയില്ല; അവര്‍ നടുന്നതിന്‍െറ ഫലം അപരന്‍ ഭുജിക്കുകയില്ല; എന്‍െറ ജനത്തിന്‍െറ ആയുസ്‌സ്‌ വൃക്‌ഷത്തിന്‍െറ ആയുസ്‌സ്‌ പോലെയായിരിക്കും. എന്‍െറ തിരഞ്ഞെടുക്കപ്പെട്ടവര്‍ ദീര്‍ഘകാലം തങ്ങളുടെ അധ്വാനത്തിന്‍െറ ഫലം അനുഭവിക്കും. അവരുടെ അധ്വാനം വൃഥാ ആവുകയില്ല. അവര്‍ക്കു ജനിക്കുന്ന ശിശുക്കള്‍ അത്യാഹിതത്തിന്‌ ഇരയാവുകയില്ല. അവര്‍ കര്‍ത്താവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതികളായിരിക്കും; അവരുടെ സന്തതികളും അവരോടൊപ്പം അനുഗൃഹീതരാകും.വിളിക്കും മുന്‍പേ ഞാന്‍ അവര്‍ക്ക്‌ ഉത്തരമരുളും, പ്രാര്‍ഥിച്ചുതീരുംമുന്‍പേ ഞാന്‍ അതു കേള്‍ക്കും. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാളയെപ്പോലെവൈക്കോല്‍ തിന്നും. പാമ്പിന്‍െറ ആഹാരം പൊടിയായിരിക്കും. എന്‍െറ വിശുദ്‌ധഗിരിയില്‍ ഒരിടത്തും അവ ഉപദ്രവമോ നാശമോ ചെയ്യുകയില്ല. (ഏശയ്യാ 65 : 17-25)



Article URL:







Quick Links

ദൈവാത്മാവിനെ തിരിച്ചറിയുക...

യേശു ക്രിസ്തുവിന്റെ ശിശ്രൂഷകൾ എന്ന പേരിൽ ലോകത്തിന്റെ വിശേഷം പഠിപ്പിക്കുന്ന കാലഘട്ടത്തിന്റെ മക്കളെ നാം തിരിച്ചറിയണം. എല്ലാത്തിലും നന്മ കാണുന്ന വഴികൾ, നല്ല കുടുംബ ജീവിതത്തിനുള്ള മാർഗങ്ങൾ എന്നിവയൊക്... Continue reading




കേരള സഭയിലെ അംഗങ്ങൾ വിശ്വാസ ത്യാഗത്തിന്റെ പാതയിൽ? ഈ അടുത്ത കാലത്ത് കേരള സഭയിൽ ഉണ്ടായ പല പ്രശ്നങ്ങളും വിശ്വാസികളുടെ തീഷ്ണത കുറയാൻ കാരണമായി എന്നു നമുക്കറിയാം. പക്ഷെ അതെല്ലാം തന്നെ ഭൗതീകതയുമായി ബന്ധപ... Continue reading




ഐതിഹാസികമായ വിജയത്തിനു ശേഷം സി. അനുപമ സ്വന്തം പിതാവിനൊപ്പം.... ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്ന ചിത്രം ആ പിതാവും ആ മകളും സ്വീകരിച്ച ശക്തമായ നിലപാടാണ് ഈ കേസ്. മഠത്തിന്റെ മതിൽക്കെട്ടിനുള്ളിലെ ഇരുട... Continue reading


കേരളത്തിലെ കരിസ്മാറ്റിക് ശുശ്രൂഷകന്മാരുടെ ശ്രദ്ധയ്ക്ക്...

ലോകത്തുള്ള മലയാളി കത്തോലിക്കാ വിശ്വാസികളെ രണ്ടു തട്ടിലാക്കി തമ്മിൽ തല്ലി ക്കാൻ ബിഷപ്പ്‍ കേസിനായി എന്നുള്ള യാഥാർഥ്യം എല്ലാവരും അംഗീകരിക്കണം. ഇത് അത്ര നിസ്സാരമായ കാര്യമായിരുന്നില്ല എന്ന് മനസ്സിലാക്കു... Continue reading




ഈ ദിവസങ്ങളിൽ സഭ മക്കളോടുള്ള അമിതമായ സ്നേഹം നിമിത്തമാണോ, അല്ലെങ്കിൽ ധ്യാനഗുരുവിനോടുള്ള അസൂയ നിമിത്തമോ അല്ലെങ്കിൽ ലോകത്തോടുള്ള അമിതമായ ഭ്രമം കൊണ്ടാണോ എന്നറിയില്ല, ഒരു വൈദീകൻ ധ്യാന ഗുരുവിനെ പരിഹസിച്ചുക... Continue reading