കേൾക്കാൻ ചെവിയുളളവൻ കേൾക്കട്ടെ.
കേരളത്തിന്റെ ചരിത്രത്തിലെ ഏററവും വലിയ പ്രകൃതിദുരന്തത്തിനു ശേഷമുളള നാളുകളിലാണ് നാമിപ്പോൾ. തിരിഞ്ഞുനോക്കുകയും ചിന്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യേണ്ട സമയമാണിത്.
അണക്കര മരിയൻ ധ്യാനകേന്ദ്രത്തിലെ ഡൊമിനിക് വാളന്മനാൽ അച്ചൻ ചാലക്കുടിയിലെ ജനങ്ങൾക്കായി 27 08 2018ന് നടത്തിയ പ്രാർത്ഥനാശുശ്രൂഷയിൽ പറഞ്ഞ കാര്യങ്ങൾ നമുക്കെല്ലാവർക്കും പ്രസക്തമാണെന്നു തോന്നുകയാൽ അതിന്റെ സംഗ്രഹം താഴെക്കൊടുക്കുന്നു.
മൂന്നു മണിക്കൂർ ശുശ്രൂഷയ്ക്കിടയിൽ അച്ചൻ ആവർത്തിച്ചു പറഞ്ഞകാര്യം കേരളത്തിലെ പ്രളയദുരന്തം മാത്രമല്ല, ലോകമെമ്പാടും നടക്കുന്ന പ്രകൃതിക്ഷോഭങ്ങട്ട എല്ലാം ഉടനെ സംഭവിക്കാനിരിക്കുന്ന ഒരുമഹാസംഭവത്തിന്റെ അടയാളങ്ങളാണ്. അത് മറ്റൊന്നുമല്ല, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ രണ്ടാംവരവാണ്!
മനുഷ്യൻ ദെെവത്തിനെതിരെ പ്രവർത്തിക്കുമ്പോൾ പ്രകൃതി മനുഷ്യനെതിരെ തിരിയുന്നു. നോഹയുടെയും ലോത്തിന്റെയും മോശയുടെ കാലത്ത് ഫറവോയുടെയും ഏലിയായുടെ കാലത്ത് ഇസ്രായേൽക്കാരുടെയും യോനാപ്രവാചകന്റെയും എന്നുവേണ്ട, ഉൽപത്തി മുതൽ വെളിപാടുവരെയുളള എല്ലായിടത്തും ഇത് നമുക്ക് കാണാം.
ഒാരോ ദുരനുഭവത്തിനും ശേഷം മനുഷ്യർ മനസുതിരിഞ്ഞ് സത്യദെെവത്തിന്റെ അടുത്തേക്ക് വരേണ്ടതിന് പകരം അവർ തങ്ങളുടെ ഹൃദയം കൂടുതൽ കൂടുതൽ കഡിനമാക്കുകയാഴ് ചെയ്തത് എന്നതിന്റെ ഏററവും നല്ല ഉദാഹരണം ഫറവോയാണ്.
ഇക്കാലത്തും ഇത്ര വലിയ ദുരന്തങ്ങളെ കൺമുമ്പിൽ കണ്ടിട്ടും ആരും മനസ്തപിക്കുന്നില്ല. മനുഷ്യബുദ്ധിയിലും പ്രയത്നത്തിലും ആശ്രയിച്ചുളള രക്ഷാ-ദുരിതാശ്വാസപ്രവർത്തനങ്ങളാണ് എല്ലാവരും നടത്തുന്നത്. ദെെവത്തിന് മഹത്വം കൊടുക്കണം എന്ന കാര്യം ആരും ഒാർക്കുന്നില്ല.
ദെെവത്തിലേക്ക് തിരിയാനുളള മുന്നറിയിപ്പായി ഈ ദുരന്തത്തെ കാണണം.
ഇതിനേക്കാൾ വലിയ ദുരന്തങ്ങൾ സമീപഭാവിയിൽ തന്നെ നാം കാണേണ്ടിവരും.
പ്രവാചകന്റെ ദൌത്യം കർത്താവു തരുന്ന മുന്നറിയിപ്പുകൾ ജനങ്ങളെ അറിയിക്കുക എന്നതാണ്. കേൾക്കുന്നവന് ഇഷ്ടപ്പെടുന്നുണ്ടോ എന്നു നോക്കിയല്ല, വചനം പറയുന്നത്.
സമാധാനമില്ലാതിരിക്കേ, ജനം അടിമത്തത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കേ, എല്ലാം ശുഭമാണ് എന്ന് പ്രവചിച്ച വ്യാജപ്രവാചകർ ജെറമിയയുടെ കാലത്തുണ്ടായിരുന്നു. സത്യം പറഞ്ഞ ജെറമിയയെ ജനം നഗ്നനാക്കി ആട്ടിയോടിക്കുകയും ജയിലിലിടുകയും ചെയ്തു. ഏലിയായുടെ കാലത്തും വ്യാജദെെവമായ ബാലിന്റെ നൂറുകണക്കിന് വ്യാജപ്രവാചകർ ഉണ്ടായിരുന്നു. അതുപോലെ തന്നെ അവസാനകാലമായ ഈ നാളുകളിലും ഒരുപാട് വ്യാജപ്രവാചകർ നമുക്കുചുററുമുണ്ട്. അവരുടെ വലയിൽ വീഴരുത്.
ഒന്നാം പ്രമാണലംഘനത്തിനെതിരെ ശക്തമായ താക്കീതാണ് ഡൊമിനിക്കച്ചൻ തന്നത്. എല്ലാം ഒന്നാണ് എന്ന് പറയുന്ന വ്യാജപ്രവാചകന്മാരെ സൂക്ഷിക്കുക. എല്ലാം ഒന്നല്ല.
സത്യം പറയുന്നവരെ എക്കാലവും ജനം ഭ്രാന്തന്മാരെന്നു മൂദ്രകുത്തും. പത്രോസിനും പൌലോസിനും അതാണ് കിട്ടിയത്. ഇക്കാലത്ത് സത്യം വിളിച്ചുപറയുന്നവർക്കും അതുതന്നെയാണ് കിട്ടാൻ പോകുന്നത്.
യേശു പിശാചുക്കളെ ബഹിഷ്കരിച്ചത് ബെൽസബൂലിനെക്കൊണ്ടാണ് എന്നു പറഞ്ഞവരോട് അവിടുന്ന് പറഞ്ഞത് പരിശുദ്ധാത്മാവിനെതിരെയുളള ദൂഷണം ഒരിക്കലും ക്ഷമിക്കപ്പെടില്ല എന്നാണ്.
ഇനിയുളള കാലത്ത് എല്ലാ ദിവസവും പരിശുദ്ധ കുർബീന സ്വീകരിക്കണം. ഇടയ്ക്കിടെ കുമ്പസാരിക്കണം. ആത്മരക്ഷയ്ക്ക് ഉപകരിക്കും എന്നതുകൊണ്ടാണ് സാത്താൻ കുമ്പസാരത്തെ എതിർക്കുന്നത്.
വെെദികർക്കും മെത്രാന്മാർക്കും കുററങ്ങളും കുറവുകളും ഉണ്ടാകാം. അവർക്കുവേണ്ടി പ്രാർത്ഥിക്കുക എന്നതാണ് നമ്മുടെ കടമ . അവരെ വിമർശിക്കുകയല്ല.
യൂദാസും കർത്താവിനെ തെെലാഭിഷേകം ചെയ്ത സ്ത്രീയും തമ്മിലുളള വ്യത്യാസം യൂദാസ് യേശുവിനെക്കാളധികം പണത്തെ സ്നേഹിച്ചു എന്നതാണ്.
പരിശുദ്ധാത്മാവിനാൽ നിറഞ്ഞവർ പറയുന്നതുകേട്ടാൽ ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടാം. നടപടിപുസ്തകത്തിലെ കപ്പൽ യാത്രയും പൌലോസിന്റെ മുന്നറിയിപ്പും ഒാർക്കുക.
ഇത് പരിഭ്രമിക്കാനുളള സമയമല്ല.ഒരുങ്ങിയിരിക്കുന്നവർക്ക്, യേശുവിനെ കാത്തിരിക്കുന്നവർക്ക് ഇത് സന്തോഷത്തിന്റെ സമയമായിരിക്കണം.
അച്ചന് കഴിഞ്ഞ കുറെ വർഷങ്ങളായി യേശു രണ്ടാംവരവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ ദർശനങ്ങളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. അതിൽനിന്നെല്ലാം മനസിലായത് കർത്താവിന്റെ രണ്ടാം വരവ് വളരെ അടുത്തെത്തി എന്നാണ്. ഇനി അവിടെയുമിവിടെയും ഒാടിനടക്കാനുളള സമയം അവശേഷിച്ചിട്ടില്ല.സ്വന്തം ആത്മരക്ഷ ഉറപ്പു വരുത്തുക. അത് മാത്രമേ നമുക്കിനി ചെയ്യാനുളളൂ.
ആമോസ് 5:18-19ൽ പറയുന്നതുപോലെ തക്കതായ ഒരുക്കമില്ലാതെ കർത്താവിന്റെ ദിനത്തിനായി കാത്തിരിക്കുന്നവർക്ക് ദുരിതത്തിനുമേൽ ദുരിതമാണ് വരാനിരിക്കുന്നത്. കർത്താവ് ഇന്നുവരും അല്ലെന്കിൽ എന്റെ ജീവിതത്തിലെ അവസാനദിവസമാണിത് എന്ന ചിന്തയോടെ വേണം ജീവിക്കാൻ. അതിനായി എപ്പോഴും വിശുദ്ധി പാലിക്കണം. ഒന്നാം പ്രമാണം കഴിഞ്ഞാൽ കൂടുതൽ ശ്രദ്ധിക്കേണ്ടത് ആറാം പ്രമാണമാണ്. ഇക്കാലത്ത് ഒരുപാടുപേർ ആറാം പ്രമാണം ലംഘിച്ചു ജീവിക്കുന്നു. അത് ദെെവദൃഷ്ടിയിൽ ഗുരുതരമായ പാപമാണ്.
പണം സമ്പാദിച്ചിട്ടും കൂട്ടിവയ്ച്ചിട്ടും കാര്യമില്ല. ഉളള പണത്തിൽ നിന്നൊരു പന്ക് പാവപ്പെട്ടവർക്ക് കൊടുത്ത് സ്വർഗത്തിൽ നിക്ഷേപം നേടുക.
സഖറിയ 13:7 കർത്താവിന്റെ ജനത്തിന്റെ ഇടയനെതിരെ ഉയരാൻ ദെെവം വാളിന് അനുവാദം കൊടുക്കുന്നു. മൂന്നിൽ രണ്ടുഭാഗം പേരും നശിപ്പിക്കപ്പെടും. അവഷേഷിക്കുന്ന മൂന്നിലൊന്നിനെ വലിയ പരീക്ഷണങ്ങളിലൂടെ കടത്തിവിട്ട് അഗ്നിശുദ്ധി വരുത്തും.
നിയമാവർത്തനം 33:3 ദെെവത്തിന്റെ വിശുദ്ധർ അവിടുത്തെ കരങ്ങളിലാണ്. കർത്താവിന്റെ പാദാന്തികത്തിലിരുന്ന് അവർ വചനം ശ്രവിക്കും.
പല സ്ഥലങ്ങളിലും കാണുന്ന മാതാവിന്റെ രക്തക്തണ്ണീർ അനുദിനം പതിനായിരങ്ങൾ നരകത്തിലേക്കു പോകുന്നതുകണ്ടുകൊണ്ടുളള സ്വർഗത്തിന്റെ വിലാപമാണ്.
വചനം വിശ്വസിക്കുക. അത് മാത്രമാണ് സത്യം.
ശ്രദ്ധിക്കേണ്ട വചനമാണ്. റോമാ 9:27-28 ഇസ്രായേൽ മക്കളുടെ സംഖ്യ കടലിലെ മണൽത്തരി പോലെയാണെന്കിലും അവരിൽ ഒരു ചെറിയ ഭാഗം മാത്രമേ രക്ഷിക്കപ്പെടുകയുളളൂ. എന്തെന്നാൽ കർത്താവ് ഭൂമിയുടെ മേലുളള വിധി അന്തിമമായി ഉടനെതന്നെ നിർവഹിക്കും.
ഒന്നാം പ്രമാണലംഘനവും ആറാം പ്രമാണ ലംഘനവും നിഷ്കളന്കരുടെ കണ്ണീരിന് കാരണമാകുന്നതും ദെെവദൃഷ്ടിയിൽ വളരെ വലിയ പാപമാണ്. ജഡികപാപങ്ങൾ സമൂഹം തെററല്ലെന്നു പറഞ്ഞാലും പാപം തന്നെയാണ്. കാരണം കർത്താവിന്റെ വചനത്തിനു ഒരിക്കലും മാററം വരിക സാദ്ധ്യമല്ല.
എഫേസൂസ് 6:12 നമ്മുടെ യുദ്ധം ആർക്കെതിരെയാണെന്ന് ഒാർമ്മ വേണം.
നമ്മൾ ദെെവം പറഞ്ഞതനുസരിച്ചില്ലെന്കിൽ പ്രകൃതി നമുക്കെതിരെ തിരിഞ്ഞു നമ്മെ വരച്ചവരയിൽ നിർത്തും. യോനാപ്രവാചകന്റെ കാര്യം ഒാർമ്മിക്കുക.
ദാനിയേൽ 12:9-10 അവസാനകാലത്തേക്കുളള പ്രവചനം.
"ഈ വചനം അവസാനദിവസം വരെക്കും അടച്ചു മുദ്ര വച്ചതാണ്. അനേകർ തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും നിർമലരാക്കി വെൺമയുററവരാക്കുകയും ചെയ്യും. എന്നാൽ ദുഷ്ടർ ദുഷ്ടത പ്രവർത്തിക്കും. അവർ ഗ്രഹിക്കുതകയില്ല. ജ്ഞാനികൾ ഗ്രഹിക്കും."
ഇക്കാലത്തും ദുഷ്ടൻ ദുഷ്ടതയിൽ തുടരും. തന്നെ തേടുന്നവർക്ക് കർത്താവ് ജഞാനം കൊടുക്കും.
പാപപരിഹാരത്തിനായി ദിവസവും കുരിശിന്റെ വഴി ചൊല്ലുക. 9 വെളളിയാഴ്ചകളിൽ പൂർണ്ണ ഉപവാസമെടുത്ത് പ്രായശ്ചിത്തം ചെയ്യുക.
വഴിതെററിപ്പോയ മക്കൾ തിരിച്ചുവരാനായി പ്രാർത്ഥിക്കുക.
അച്ചന്റെ സന്ദേശങ്ങളുടെ ഗൌരവം മനസിലായിട്ടുണ്ടാവുമെന്ന് കരുതുന്നു. സമയം ഒട്ടും അവശേഷിച്ചിട്ടില്ല. തിരിച്ചുവരിക. വിശുദ്ധി പാലിക്കുക. കർത്താവിന്റെ വരവിനായി പ്രാർത്ഥനാപൂർവം കാത്തിരിക്കുക. ഈ സന്ദേശങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കുക. അല്ലെന്കിൽ നാമും അവരും വിളക്കിൽ എണ്ണ കരുതാത്ത കന്യകമാരെപ്പോലെ പുറന്തളളപ്പെടും. അതിനിടയാകാതിരിക്കാനായി തീക്ഷ്ണമായി പ്രാർത്ഥിക്കുക.
കടപ്പാട്